ജിദ്ദ: സീസൺ 7 ജിദ്ദാ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നോകൗട്ട് ടൂർണമെന്റിൽ മണികണ്ഠൻ ചെന്നൈ നയിക്കുന്ന ചെന്നൈ11 ജിദ്ദ ചാമ്പ്യന്മാരായി. ഫൈനലിൽ അവർ അമീൻ നയിക്കുന്ന കൊടിമരം വാരിയേഴ്സ്നെയാണ് പരാജയപ്പെടുത്തിയത്.
ഫൈനൽ മത്സരത്തിൽ കാർത്തിക് ചെന്നൈ (മാൻ ഓഫ് ദ മാച്ച്), ബദർ കൊടിമരം വാരിയേഴ്സ് (ബെസ്റ്റ് ബാറ്റർ), അനസ് ചെന്നൈ (ബെസ്റ്റ് ബൗളർ) എന്നിവർ പുരസ്കാരങ്ങൾ നേടി.
പരിപാടിയിൽ ഫലസ്തീനിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അസുഖത്തെ തുടർന്ന് പെട്ടന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ടീം അംഗത്തിന് പരിപാടിയിൽ വെച്ച് ഫണ്ട് സ്വരൂപിച്ചു.
പൊതു പരിപാടിക്ക് നൗഫൽ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ഗണേഷ് എറണാകുളം. സമീർ ബാബു രാമനാട്ടുകര. റഫീഖ് വൈലത്തൂർ. ഇസഹാക്ക്. കുഞ്ഞു രാമനാട്ടുകര.ജസീം രാമനാട്ടുകര എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ജംഷി. നൗഫൽ. റിഫാസ്. കമറു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഫൈസൽ നന്ദി പറഞ്ഞു