/sathyam/media/media_files/bUEjgoPMHfQerxhI1iKu.jpg)
ജിദ്ദ: വിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തിയ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾക്ക് ഐ സി എഫ് - ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി.
ഈ വർഷത്തെ ആദ്യ സർക്കാർ ഹജ്ജ് വിമാനം വന്നത് മുതൽ അവസാന ഹജ്ജ് വിമാനം വന്നത് വരെ വിവിധ സമയങ്ങളിൽ വിരുന്നെത്തിയ ഹജ്ജ് സംഘങ്ങൾക്ക് സ്വീകരണമേർപ്പെടുത്താനായ നിർവൃതിയിലാണ് ഐ സി എഫ് - ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങൾ.
ഹജ്ജ് ആരംഭിക്കുന്നതോടു കൂടി വരും ദിവസങ്ങളിലെ സേവങ്ങൾക്കായി പ്രാർത്ഥനാപൂർവ്വം കാത്തിരിക്കയാണ് ഇവർ. വിവിധ എയർ ക്രാഫ്റ്റ് സമയങ്ങൾക്കൾക്കനുസരിച്ചു മുജീബ് റഹ്മാൻ ഏ ർ ആർ നഗർ, റഹീദ് പന്തല്ലൂർ തുടങ്ങിയവർ വളണ്ടിയർ സേവനം ക്രമപ്പെടുത്തി.
മൻസൂർ അലി പുത്തൂപാടം, സിദ്ധീഖ് മുസ്‌ലിയാർ, ആദിൽ, ശിഹാബ് തങ്ങൾ, ഷൌക്കത്ത് ഐക്കരപ്പടി അഷ്‌റഫ് കൊടിയത്തൂർ, ഫൈറൂസ് വെള്ളില , ഗഫൂർ ഹലഖ, സിദ്ധീഖ് മുൽസിയർ വലിയപറമ്പ്, മുഹിയദ്ധീൻ അഹ്‌സനി എന്നിവർ സേവനങ്ങൾക്ക് നേതൃത്വം നൽകി .