/sathyam/media/media_files/ftM4FOvJNxZDnH8PS5hK.jpg)
മിന: ഹജ്ജുമായി ബന്ധപ്പെട്ടു ഏർപ്പെടുത്തിയ കനത്ത സുരക്ഷയിലും നിയന്ത്രണങ്ങൾക്കിടയിലും വൈകി തുറന്നു കിട്ടിയ അവസരത്തിൽ പരമാവധി വളണ്ടിയർമാരെ സേവന രംഗത്തിറക്കാൻ സാധിച്ചു. പ്രവർത്തന മേഘലയിൽ മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ഹെൽപ്പ് ഡെസ്‌ക്, മെഡിക്കൽ ആൻഡ് വീൽ ചെയർ വിങ്ങ്, ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡെസ്ക്, സ്‌കോളേഴ്‌സ് ടീം, മീഡിയ സെൽ തുടങ്ങിയായ വിവിധ വിഭാഗങ്ങളിലായി എച്ച് .വി .സീ വളണ്ടിയർ കോർ സജ്ജമാണ്.
മിന ഹെല്പ് ഡെസ്കിനു പുറമെ സോഷ്യൽ മീഡിയ വഴി ഇന്ത്യക്കാർക്ക് പുറമെ ജിസിസി രാജ്യങ്ങൾ, അടക്കം ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അന്വേഷങ്ങൾക്കു പരിഹാരമായി ഫീൽഡ് വളണ്ടീയർ ടീമുമായി കോർഡിനേറ്റ ചെയ്തു വഴിതെറ്റിയവരെ ടെൻറ്റിൽ എത്തിക്കുക, മെഡിക്കൽ സേവനം തുടങ്ങി ഇരുപത്തിനാല് മണിക്കൂറും സേവന നിരതതരായ ഹെൽപ്‌ഡെസ്‌ക് സംവിധാനം നിരവധി ഹാജിമാർക്ക് തണലേകാനായി.
ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തീർത്ഥനടത്തിനെത്തിയ കാസർഗോഡ് സ്വദേശിയെ അറഫയിൽ നിന്ന് മടങ്ങുന്നതിനിടെ രണ്ടു ദിവസമായി വഴിതെറ്റിയ ഭാര്യ പിതാവിനെ കണ്ടെത്തണമെന്ന് ഒമാനിൽ നിന്ന് HVC സോഷ്യൽ മീഡിയ പേജ് വഴി ലഭിച്ച അനേഷണത്തിനു രണ്ടു ദിവസം കഴിഞ്ഞു ഇന്ന് അസ്സീസിയയിൽ നിന്ന് വളണ്ടിയർമാർ കണ്ടെത്തുകയും ഭക്ഷണവും പരിചരണവും നൽകി സുരക്ഷിതമായി മിനായിലെ ടെൻറ്റിൽ എത്തിക്കാനായി.