New Update
/sathyam/media/media_files/YGGGRANJRwuPsWRJwKwx.jpg)
ജിദ്ദ: കിഴക്കൻ സൗദിയിലെ ജുബൈലില്‍ ഒരു കമ്പനിയിലെ ഇന്ത്യക്കാരായ സഹപ്രവർത്തകർ തമ്മിൽ ഉണ്ടായ അടിപിടി അതിലൊരാളുടെ മരണത്തിൽ എത്തിച്ചു. മരിച്ചത് പഞ്ചാബിയാണ്. പഞ്ചാബ്, പട്യാല സ്വദേശിയും രാം സ്വരൂപ് - പുഷ്പറാണി ദമ്പതികളുടെ മകനുമായ രാകേഷ് കുമാർ (52) ആണ് അന്ത്യശ്വാസം വലിച്ചത്.
Advertisment
ഭാര്യ: നിഷാ റാണി.
സംഭവത്തില്‍ അതെ കമ്പനിയിലെ മറ്റൊരു ജോലിക്കാരനായ ശുഐബ് അബ്ദുല്‍ കലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ അടിപിടിയാണ് മരണത്തിൽ കലാശിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ മറ്റൊരു നഗരമായ അൽഹസയിൽ ബസ് ഡ്രൈവർ ആയിരുന്നു മരിച്ച രാകേഷ് കുമാർ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് നീക്കി. സംഭവത്തിൽ അന്വേഷണം തുടരുകയും ചെയ്യുന്നുണ്ട്.