/sathyam/media/media_files/zUDd3XMeyK2iToZ0OPLK.jpg)
ദമ്മാം: പ്രവാസത്തിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങൾ ഉത്പാദനക്ഷമമായി ഉപയോഗപ്പെടുത്തിയാൽ നമുക്ക് വലിയ മുന്നേറ്റങ്ങൾ സാധ്യമാകുമെന്ന് ഐ സി എഫ് ദമ്മാം സെൻട്രൽ സംഘടിപ്പിച്ച 'ഇൽതിസാം 2024' അഭിപ്രായപ്പെട്ടു. ഒന്നുമില്ലായ്‌മയിൽ നിന്നും സ്ഥിരോത്സാഹം കൊണ്ട് വലിയ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിച്ചവരാണ് പ്രവാസികൾ.
നമ്മുടെ നാടിൻറെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികൾ എന്നതിൽ ആർക്കും തർക്കമില്ലെങ്കിലും വോട്ടവകാശം പോലും പ്രവാസികൾക്ക് ഇന്നും അന്യമാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ദമ്മാം അൽ ഹിദായ ആഡിറ്റോറിയത്തിൽ നടന്ന സംഗമം ഐസിഎഫ് സൗദി നാഷണൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്‌ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് പറവൂർ മുഖ്യ പ്രഭാഷണം നടത്തി.
/sathyam/media/media_files/R0uEl5C54ZSjra5nna0i.jpg)
ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് ഓർഗ്ഗനൈസേഷൻ സെക്രട്ടറി അൻവർ കളറോട് സ്വാതന്ത്ര്യദിന പ്ര്ഭാഷണം നടത്തി, പ്രൊവിൻസ് സഫ്‌വ കോഡിനേറ്റർ അഹമദ് നിസാമി സ്വതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
നാഷണൽ എക്സിക്യൂട്ടീവ് അഷ്‌റഫ് പട്ടുവം, ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി അഷ്‌റഫ് ടി.പി, അബ്ദുൽ റഹീം മളാഹിരി, ശരീഫ് മണ്ണൂർ, സെൻട്രൽ ഓർഗ്ഗനൈസേഷൻ പ്രസിഡന്റ് സലീം സഅദി എന്നിവർ പ്രസംഗിച്ചു. സെൻട്രൽ പ്രസിഡണ്ട് ഷംസുദ്ദീൻ സഅദി ആധ്യക്ഷ്യം വഹിക്കുകയും ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും എൻ.എച്ച് ജാഫർ സ്വാദിഖ് നദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us