ജിദ്ദ: ജിദ്ദ - ഏറനാട് മണ്ഡലം കെ എം സി സി പ്രവർത്തക സംഘമം സംഘടിപ്പിച്ചു. പ്രവർത്തക സംഗമം ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി ഉൽഘാടനം ചെയ്തു. ഏറനാട് മണ്ഡലത്തിന്റ ഓരോ പരിപാടിയും വേറിട്ടതും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ഈ വർഷത്തെ ഹാജ്ജിമാർക്ക് സേവനം ചെയ്ത മണ്ഡലത്തിൽ നിന്നുള്ള കെ എം സി സി വളന്റിയര്മാരെ മൊമെന്റോ നൽകി ആദരിച്ചു. ഏറനാട് മണ്ഡലം ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ അലി പത്തനാപുരത്തിന് മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ് ആദ്യ മൊമെന്റോ നൽകി.
ചടങ്ങിൽ മുസ്ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സ്വരൂപിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖിന് കൈമാറി.
സൗദി ഹേർട്ട് അസോസിയേഷൻ അംഗീകാരമുള്ള 'ഫസ്റ്റ് എയ്ഡ് ആൻഡ് സി പി ആർ ട്രെയ്നിങ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അരങ്ങേറി.
ജില്ലാ കെ എം സി വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപള്ളി സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. 'ഫസ്റ്റ് എയ്ഡ് ആൻഡ് സി പി ആർ ട്രെയ്നിങ് പരിശീലനം പൂർത്തിയാക്കിയ വനിതകൾ അടക്കമുള്ളവരുടേയും നേരത്തെ സി പി ആർ ട്രെയിനിങ് കഴിഞ്ഞ മണ്ഡലത്തിൽ നിന്നുള്ള നിരവധി പ്രവർത്തകരും ഹജ്ജ് സന്നദ്ധ പ്രവർത്തകരുമായവരുടെയും പൂർണ ലിസ്റ്റ് സെൻട്രൽ കമ്മറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളിക്ക് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ കൈമാറി.
മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അദ്യക്ഷത വഹിച്ചു. മണ്ഡലം നടത്തിയ 'ഫസ്റ്റ് എയ്ഡ് ആൻഡ് സിപിആര്‍ ട്രെയ്നിങ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ ബിഎല്‍എസ് ആന്‍ഡ് എസിഎല്‍എസ് ഇന്‍സ്ട്രക്ടര്‍ സി പി വിജീഷ വിജയന് ഏറനാട് മണ്ഡലം കെ എം സി സി ക്ക് വേണ്ടിയുടെ മെമെൻറ്റോ നാണി ഇസ്‌ഹാഖ് കൈമാറി.
ജെ എൻ എച് അക്കാഡമിക് ആൻഡ് ട്രെയ്നിങ് സെന്ററിൽ വെച്ചാണ് ദി ഹേർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് കോഴ്സുകളായ ബേസിക് ഫസ്റ്റ് എയ്ഡ്സ്, മെഡിക്കൽ എമെർജൻസിസ്,എൻവിയർമെന്റൽ എമെർജൻസിസ്, ട്രൗമ എമെർജൻസിസ്,കുട്ടികൾക്കും, വലിയവർക്കുള്ള സിപിആര്‍ ട്രെയിനിങ്,- ചോക്കിങ് അടക്കമുള്ള ട്രെയ്നിങ് നൽകിയത്
ജീവിതത്തിലും സമൂഹത്തിനും ഈ ട്രൈനിംഗ് എന്നും ഏറെ ഉപകാരമാവുമെന്നും ആദ്യമായി ഒരു മലയാളി സംഘടന സൗദി അംഗീകാരമുള്ള ഇത്തരത്തില് ഒരു പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചത് അഭിനന്ദനാർഹമാണ് എന്നും മൊമെന്റോ സ്വീകരിച്ച് കൊണ്ട് വിജീഷ വിജയൻ പറഞ്ഞു.
ജെ എൻ എച് മാർക്കറ്റിംഗ് മാനേജർ അഷ്‌റഫ് പട്ടത്തിൽ, മുജീബ് വെള്ളേരി, മണ്ഡലം കെ എം സി സി ഭാരവാഹികളായ കെ ടി എ ബക്കർ, അനസ് ചാലിയാർ, മുഹമ്മദ് അലി അരീക്കോട്, അബൂബക്കർ കെ സി പള്ളിമുക്ക്, മുഹമ്മദ് കെ സി കാവനൂർ എന്നിവർ സംസാരിച്ചു. ഏറനാട് മണ്ഡലം പഞ്ചയാത്ത് ഭാരവാഹികളായ ഫസൽ റഹ്‌മാൻ കിഴുപറമ്പ്, ഹസനുൽ ബന്ന കാവനൂർ, ഫിറോസ് എടവണ്ണ എന്നിവർ നേത്രത്വം നൽകി.
ഷഹബാസ് ഖിറാത്ത് നടത്തി, മൊയ്‌ദീൻ കുട്ടി കാവനൂർ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു.