/sathyam/media/media_files/l6Z2Oc0eYMm18MwM4T14.jpg)
റിയാദ്: റിയാദില്‍ പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിയമലംഘനത്തിലൂടെ വാഹനം പാര്‍ക്ക് ചെയ്താല്‍ 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. റിയാദിന്റെ പ്രധാനപ്പെട്ട ഏരിയകളിൽ പാർക്കിംഗ് ഫീസ് ഈടാക്കി തുടങ്ങി.
മറ്റു ഭാഗങ്ങളിലും ഉടനെ പാർക്കിംഗ് ഫീസ് ഈടാക്കും. അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ അല്ലാതെ പാര്‍ക്കിംഗ് നടത്തിയാല്‍ പിഴ നല്‍കേണ്ടി വരും. ഇതിനായി പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തെറ്റായ പാര്‍ക്കിംഗ് മൂലം മറ്റ് വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാറുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കൊണ്ടുപോകാനും തീരുമാനമുണ്ട്. റിയാദിലെ വിവിധ നിരത്തുകളില്‍ വാഹനത്തിരക്ക് കൂടുതലാണ്. മറ്റ് ജിസിസി രാജ്യങ്ങളിലെ വാഹനങ്ങളും റിയാദിലെ നിരത്തുകളില്‍ വര്‍ധിക്കുന്നുണ്ട്.
തെറ്റായ ദിശയില്‍ വാഹനമോടിക്കുന്ന പ്രവണതയും ഏറുന്നു. ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴശിക്ഷ വര്‍ധിപ്പിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.