ഹാജിമാര്‍ക്ക് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് പെട്ടെന്നെത്താം; എയർ ടാക്സികൾ 2026 ഹജ്ജിന് സർവീസ് തുടങ്ങും

എയർ ടാക്സികൾ 2026 ഹജ്ജിന് സർവീസ് തുടങ്ങും

New Update
air taxi saudi

റിയാദ്: എയർ ടാക്സികൾ 2026 ഹജ്ജിന് സർവീസ് തുടങ്ങും. റിയാദിൽ ആരംഭിച്ച ഗ്ലോബൽ  ലോജസ്റ്റിക് ഫോറത്തില്‍ ഇലക്ട്രിക് എയർ ടാക്സി വിമാനങ്ങളെ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.

Advertisment

air taxi saudi1

ജർമൻ കമ്പനിയായ ലിലീയം കമ്പനിയിൽ നിന്ന് 100 ഇലക്ട്രിക്  എയർ ടാക്സികൾക്കാണ് ഓര്‍ഡര്‍ കൊടുത്തത്. ഒരു വിമാനക്കമ്പനി കൊടുക്കുന്ന ഏറ്റവും വലിയ ഓർഡറാണ് ഇത്.

air taxi saudi 1

ആദ്യ വിമാനങ്ങള്‍ 2026ല്‍ നല്‍കും. ഹജ്ജിന് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ഇതോടെ ഹാജിമാര്‍ക്ക് എളുപ്പത്തില്‍ എത്താനാകും. 

1air taxi saudi

എയർ ടാക്സിയുടെ സർവീസും മറ്റ് മെയിന്റനൻസും സൗദിയിൽ തന്നെ നടത്തും. പാർട്സുകളും മറ്റു നിർമ്മിക്കുന്ന കമ്പനി സൗദിയിൽ തുടങ്ങുമെന്ന് എയർ ടാക്സി നിർമ്മിത കമ്പനി 
 അറിയിച്ചിട്ടുണ്ട്.

Advertisment