/sathyam/media/media_files/lgQOVVkvrZT5hEUNi3bt.jpg)
റിയാദ്: ലോക ബിസിനസ് രംഗത്ത് ശ്രദ്ധേയമാവുകയാണ് സൗദി അറേബ്യ. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നടക്കം സൗദി അറേബ്യയിലെ റിയാദ് കേന്ദ്രീകരിച്ച് ബിസിനസുകള്‍ തുടങ്ങുന്നു. റിയാദ് കേന്ദ്രമാക്കി ഓഫീസുകളും സംരഭങ്ങളും തുടങ്ങുന്നത് മൂലം ഫ്ലാറ്റുകൾ പഴയതിനേക്കാളും മൂന്നിരട്ടി വാടക കൂട്ടിയിരിക്കുകയാണ്.
മലയാളി കുടുംബങ്ങളടക്കം താമസിച്ചിരുന്ന ഫ്ലാറ്റുകള്‍ക്കടക്കം തുക കൂട്ടി. ഇരുപതിനായിരം റിയാലിന് താമസിച്ചിരുന്ന ഫ്ലാറ്റുകൾ 35000 റിയാലായും, 25000 റിയാലിന് താമസിച്ചിരുന്ന ഫ്ലാറ്റുകൾ 45,000 റിയാലായും വാടക വര്‍ധിപ്പിച്ചു.
അനേകം കുടുംബങ്ങളാണ് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. വിസിറ്റിംഗ് വിസയിലും ഉംറ വിസയിലും ഒട്ടനവധി വിദേശികൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു, പ്രത്യേകിച്ചും റിയാദില്‍. ബംഗ്ലാദേശ് കുടുംബങ്ങള്‍ റിയാദില്‍ നിറഞ്ഞിരിക്കുകയാണ്. സ്ഥാപനങ്ങളിലും ഷോപ്പിംഗ് സെന്ററുകളിലും കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ്.
റിയാദിൽ രണ്ട് മുറിയും കിച്ചണും ഉൾപ്പെടെയുള്ള ഫർണിച്ചർ അപ്പാർട്ട്മെന്റുകൾക്ക് നേരത്തെ 2500 റിയാലായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 5500 റിയാലാണ്. റിയാദ് സിറ്റിയിൽ മറ്റു പ്രദേശങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ മുറി തേടി താമസം മാറുകയാണ് കുടുംബങ്ങള്‍.
ഇനിയും ഫ്ലാറ്റുകളുടെ വാടക കൂടുമെന്നാണ് ഏജൻസികളിൽ നിന്ന് കിട്ടിയ റിപ്പോർട്ട്. 2030 വിഷന്റെ ഭാഗമായി റിയാദിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. പ്രധാനപ്പെട്ട സിറ്റികളും പ്രധാനപ്പെട്ട റോഡുകളും ബിൽഡിങ്ങുകളും മനോഹരമാക്കുമെന്ന് റിയാദ് സിറ്റി ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
സ്‌കൂള്‍ അടയ്ക്കുമ്പോള്‍, അവധിക്ക് കുട്ടികളുമായി എത്തുന്ന കുടുംബങ്ങളെ ഫ്ലാറ്റിന്റെ വാടക വർദ്ധനവ് വളരെ ദുരിതത്തിൽ ആക്കും