New Update
/sathyam/media/media_files/pE14i5EfgMI89bPyAkLC.jpg)
റിയാദ്: പ്രവേശനവിലക്ക് നേരിട്ടിട്ടും, സൗദി അറേബ്യയിലേക്ക് അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്താന്‍ അന്വേഷണം.
Advertisment
വിവിധ കേസുകൡ ജയില്‍ശിക്ഷ അനുഭവിച്ചവരെയാണ് ഇത്തരത്തില്‍ നാടുകടത്തിയത്.
സൗദിയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയതിന് ശേഷം, അനധികൃതമായി തിരികെ രാജ്യത്തെത്തിയവരെ കണ്ടെത്താനാണ് അന്വേഷണം.
ബഹ്‌റൈന്‍ കോസ്വേയിലൂടെയും മറ്റുമാണ് ഇവര്‍ രാജ്യത്തെത്തുന്നത്. നിരവധി വിദേശികള്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി നിയമകാര്യമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: അജേഷ് കുളത്തൂപ്പുഴ