/sathyam/media/media_files/bVUieaI7ZY7j8y4hoFPb.jpg)
ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ (ടി പി എ) അടുത്തg ഒരുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയയിലെ നാദിർവില്ലയിൽ ചേർന്ന എക്സികുട്ടീവ് കമ്മിറ്റി ആണ് പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്.
പ്രസിഡണ്ട് ആയി സുനിൽ പിള്ള കല്ലമ്പലം, ജനറൽ സെക്രട്ടറി ആയി സാബിർ അബ്ദുൽസലാം, ട്രെഷറർ ആയി വിവേക് പിള്ളയും തെരഞ്ഞെടുക്കപ്പെട്ടു. നാസുമുദ്ദീൻ മണനാക്ക് (ചെയർമാൻ), പ്രസാദ് , നിഷാദ് ആലംകോട് (വൈസ് പ്രസിഡന്റ്) ഷാനുമോൻ കരമന, വിശാൽ ചെറുന്നിയൂർ, (സെക്രട്ടറി) നൗഷാദ് ആറ്റിങ്ങൽ (ഓഡിറ്റർ) അൻവർ കല്ലമ്പലം (ജീവകാരുണ്യ കൺവീനർ) , സുനിൽ സയ്ദ് (കൾചറൽ സെക്രട്ടറി), എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സിറാജ് വടശ്ശേരിക്കോണം, ഹുസൈൻ ബാലരാമപുരം എന്നിവർ ഇലക്ഷൻ പ്രക്രിയകൾ നിയന്ത്രിച്ചു. ടി പി എ ഇത്രയും കാലം നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തികൾ ഇനിയും അത്പോലെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ചുമതല ഏറ്റുകൊണ്ട് പ്രസിഡന്റ് സുനിൽ പിള്ള പറഞ്ഞു.