/sathyam/media/media_files/2024/10/20/IuWT9syL7WHbky7Wkqda.jpg)
representational image
റിയാദ്: കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം റിയാദിലിറക്കി. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. 250-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉംറ തീര്‍ത്ഥാടകരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ജിദ്ദയില്‍ എത്തേണ്ട വിമാനം റിയാദിലിറക്കിയത് യാത്രക്കാരെ വലച്ചു.
തിങ്കളാഴ്ച രാത്രി 9.10നാണ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെയാണ് വിമാനം ജിദ്ദയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റി. യാത്രക്കാരെ റിയാദിലെ ആഭ്യന്തര വിമാനങ്ങള്‍ വഴി ജിദ്ദയില്‍ എത്തിക്കാനുള്ള ഇന്‍ഡിഗോയുടെ ശ്രമം. കാര്യമായി ഭക്ഷണം കിട്ടിയില്ലെന്നടക്കം യാത്രക്കാര്‍ ആരോപണമുന്നയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കാനും, അവരെ ജിദ്ദയില്‍ എത്തിക്കാനും ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.