റിയാദ്: ശൈത്യകാലത്ത് സൗദിയിലെ മരുഭൂമിയിൽ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ സഹോദരങ്ങൾക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന കമ്പിളികള്‍, പുതപ്പുകള്‍, മങ്കി ഡ്രസ്സ്, സോക്‌സ്, ക്യാപ്പ് തുടങ്ങിയവയുമായി ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരെത്തി.
/sathyam/media/media_files/2024/10/27/6j3P32rHUfUTI885HRQb.jpg)
എല്ലാ വർഷത്തെ പോലെയും ശൈത്യകാലത്ത് അർഹതപ്പെട്ടവന്റെ കൈകളിലേക്ക് സ്നേഹസമ്മാനവുമായി ഗൾഫ് മലയാളി ഫെഡറേഷൻ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.
/sathyam/media/media_files/2024/10/27/cSpOkP29TIw1yMZbHdkQ.jpg)
പ്രവർത്തകരെ വളരെ സന്തോഷത്തോടെ ആട്ടിടയന്മാര്‍ സ്വീകരിച്ചു. ശൈത്യത്തെ പ്രതിരോധിക്കുന്നതിനുള്ള ഗള്‍ഫ് മലയാളി ഫെഡറേഷന്റെ സ്നേഹസമ്മാനങ്ങൾ അവര്‍ രണ്ട് കൈകളും നീട്ടി സ്വീകരിച്ചു.
ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട്, സുധീർ വള്ളക്കടവ്, ഹൈദർ,
/sathyam/media/media_files/2024/10/27/0iJUm8oVvMtJ5DRzjCJl.jpg)
റിയാദ് സെന്റർ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജനറൽ സെക്രട്ടറി ടോം ചാമക്കാല, ട്രഷറർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, എൻജിനീയർ നൂറുദ്ദീൻ, ഉണ്ണി കൊല്ലം തുടങ്ങിയവരാണ് തണുപ്പുകാലത്തെ സ്നേഹസമ്മാനവുമായി ഇടയത്താവളങ്ങൾ തേടിയുള്ള യാത്രയിൽ ഗൾഫ് മലയാളി ഫെഡറേഷൻ ടീം അംഗങ്ങളായി എത്തിയത്.