/sathyam/media/media_files/2024/11/08/XJrvbOkYMEA2M4pQOQzg.jpg)
റിയാദ്: റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ് നവംബർ 15 വെള്ളിയാഴ്ച പ്രസംഗ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ആശയവിനിമയ മികവും പ്രഭാഷണ കലയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തതാണ് ശില്പശാല.
പ്രാക്ടിക്കൽ സെഷനുകളും തിയറി ക്ലാസ്സുകളും ഉൾപ്പെടുത്തിയാണ് ഈ ശില്പശാല തയ്യാർ ചെയ്തിരിക്കുന്നത്. ഏതൊരാൾക്കും പരിശീലനത്തിലൂടെ കൈവരിക്കാൻ കഴിയുന്ന മേഘലയാണ് പ്രഭാഷണ കലയെന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന നവാസ് റോയിട്ടേഴ്സ്, കൃഷ്ണകുമാർ, മൈമൂന അബ്ബാസ് എന്നിവർ പറഞ്ഞു. കൂടാതെ, ഗ്രൂപ്പ് ആക്റ്റിവിറ്റികളും, ഗെയിമുകളും ഉൾപ്പെടുന്ന രസകരമായ അനുഭവങ്ങളും ശില്പശാലയുടെ ഭാഗമായിരിക്കും.
ആശയവിനിമയത്തിലുണ്ടാകുന്ന മികവും പ്രസംഗകലയും വ്യക്തികളിൽ സ്വാഭാവികമായി നേതൃത്വ മികവിനും ആത്മവിശ്വാസത്തിനും കരുത്താകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ഡി പാലസ് ഹോട്ടൽ , ബത്തയിൽ ആണ് ശില്പശാല നടക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷനും പ്രഭാതഭക്ഷണവും ആരംഭിക്കുന്നതോടുകൂടി 10:00 മണിക്ക് ക്ലാസുകൾ ആരംഭിക്കും.
ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് പൂരിപ്പിക്കേണ്ട ഫോമിന് ഈ ലിങ്ക് സന്ദര്‍ശിക്കാം: https://forms.gle/k8a8RYoHrKTkJTsQA