വേണം കരുതല്‍, ശൈത്യകാലയാത്രയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, സൗദി ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശം

ശൈത്യകാലത്ത് ദീര്‍ഘദൂരയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ ഗതാഗത വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

New Update
trfcsd

റിയാദ്: ശൈത്യകാലത്ത് ദീര്‍ഘദൂരയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ ഗതാഗത വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

Advertisment
  1. വാഹനത്തിന്റെ ടയറുകള്‍ കൃത്യമായി പരിശോധിക്കുക.
  2. വാഹനത്തിന്റെ ലൈറ്റുകൾ ക്ലിയർ ആണോ എന്നും പരിശോധിക്കുക.
  3. എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ, സ്റ്റിയറിങ് ഓയിൽ, ഗിയർ ഓയിൽ തുടങ്ങിയവ കൃത്യ ലെവലിലാണ് എന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നുംപരിശോധിക്കുക.
  4. ബ്രേക്ക് ലൈൻഡർ, വൈപ്പർ, ഏതെങ്കിലും രീതിയിൽ  അപകടം പറ്റുമെങ്കിൽ സുരക്ഷാ നടപടി എടുക്കുവാനുള്ള ട്രാഫിക് സിഗ്നലുകള്‍, ടയർ മാറ്റുവാൻ ഉപയോഗിക്കുന്ന ജാക്കി തുടങ്ങിയവ കരുതുക.
  5. കുടിവെള്ളം, തണുപ്പ് സമയങ്ങളിൽ ഉപയോഗിക്കുന്ന കമ്പിളികൾ, എമർജൻസി ലൈറ്റ് തുടങ്ങിയവ ദീർഘദൂര യാത്രയിൽ കരുതേണ്ടതാണ്.
  6. എപ്പോഴും വാഹനത്തിന്റെ കണ്ടീഷൻ കൃത്യമാണോ എന്ന് പരിശോധിക്കുക. പ്രത്യേകിച്ച് രാത്രികാല യാത്രയിൽ നിങ്ങൾ പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രമേ ദീർഘദൂര യാത്രയ്ക്ക് പോകാവൂ.
  7. ശൈത്യകാലം തുടങ്ങിക്കഴിഞ്ഞാൽ മൂടൽമഞ്ഞ് കൂടാൻ സാധ്യതയുണ്ട്. രാത്രി ശൈത്യകാല യാത്രയിൽ  ഉപയോഗിക്കുന്ന ലൈറ്റുകൾ താൽക്കാലികമായി ഘടിപ്പിക്കുക. മഞ്ഞുമൂടിയ ഭാഗങ്ങളിൽ മാത്രം ഉപയോഗിക്കുക.
  8. കൃത്യമായി സൗദി എമർജൻസി സർവീസ് ട്രാഫിക്, പോലീസ് നമ്പറുകൾ എഴുതി സൂക്ഷിക്കുക. അപകടങ്ങളും മറ്റും സംഭവിച്ചാൽ കൃത്യമായി വിളിച്ചറിയിക്കുക.

 ശൈത്യകാല രാത്രികാല യാത്രകളില്‍ അപകടം സംഭവിക്കുന്നത് കൂടുതലാണ്. റോഡുകൾ മഞ്ഞുമൂടി യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. കരുതൽ നടപടി എടുക്കുക. അപകടങ്ങൾ ഒഴിവാക്കുക.

Advertisment