/sathyam/media/media_files/2024/11/08/XJrvbOkYMEA2M4pQOQzg.jpg)
റിയാദ്: റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് നവംബർ 15 വെള്ളിയാഴ്ച പ്രസംഗ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ആശയവിനിമയ മികവും പ്രഭാഷണ കലയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തതാണ് ശില്പശാല.
പ്രാക്ടിക്കൽ സെഷനുകളും തിയറി ക്ലാസ്സുകളും ഉൾപ്പെടുത്തിയാണ് ഈ ശില്പശാല തയ്യാർ ചെയ്തിരിക്കുന്നത്. ഏതൊരാൾക്കും പരിശീലനത്തിലൂടെ കൈവരിക്കാൻ കഴിയുന്ന മേഖലയാണ് പ്രഭാഷണ കലയെന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന നവാസ് റോയിട്ടേഴ്സ്, കൃഷ്ണകുമാർ, മൈമൂന അബ്ബാസ് എന്നിവർ പറഞ്ഞു. കൂടാതെ, ഗ്രൂപ്പ് ആക്റ്റിവിറ്റികളും, ഗെയിമുകളും ഉൾപ്പെടുന്ന രസകരമായ അനുഭവങ്ങളും ശില്പശാലയുടെ ഭാഗമായിരിക്കും.
ആശയവിനിമയത്തിലുണ്ടാകുന്ന മികവും പ്രസംഗകലയും വ്യക്തികളിലെ നേതൃത്വ മികവിനും ആത്മവിശ്വാസത്തിനും കരുത്താകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ബാഥയിലെ ഡി പാലസ് ഹോട്ടലിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷനും പ്രഭാതഭക്ഷണവും ആരംഭിക്കുന്നതോടുകൂടി 10:00 മണിക്ക് ക്ലാസുകൾ ആരംഭിക്കും.
ഉച്ചയ്ക്ക് 11:30 മുതൽ 1:30 വരെ മധ്യാഹ്ന പ്രാർത്ഥനക്കും ഉച്ചഭക്ഷണത്തിനുമായുള്ള ഇടവേളയുണ്ട്, തുടർന്ന് വൈകുന്നേരം 5:30 വരെ ക്ലാസുകൾ തുടരും. 75 റിയാൽ ഫീസിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം എന്നിവ ഉൾപ്പെടുന്നു.
ശില്പശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ, https://forms.gle/k8a8RYoHrKTkJTsQA എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഈ അവസരം ഉപയോഗിച്ച്, മികച്ച ആശയവിനിമയശേഷിയും പ്രഭാഷണ മികവും നേടാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കും ഇതൊരു അപൂർവ അവസരമായിരിക്കും.