/sathyam/media/media_files/dYEFRKHclsBHhODSJCWt.jpg)
ജിദ്ദ/ ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൗദിയുടെ സുദൃഢ ബന്ധം ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാണെന്നും ഭാവിയിലും എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി ഇത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആലുസഊദ് രാജകുമാരൻ പറഞ്ഞു.
ന്യൂഡൽഹിയിൽ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ജി20 ഉച്ചകോടി സമാപിച്ച ശേഷം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തികൊണ്ടിരിക്കയാണ് സൗദി കിരീടാവകാശി. തിങ്കളാഴ്ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കരാറിൽ കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ഒപ്പുവക്കുകയും ചെയ്തു.
"ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ സഹകരിച്ചു നീങ്ങും. സൗദി - ഇന്ത്യൻ ബിസിനസ് കൗൺസിൽ മുന്നോട്ട് വെക്കുന്ന ശോഭനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങൾ ഒരുമിച്ചു നീങ്ങും": മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു.
ജി20 ഉച്ചകോടിയുടെ സംഘടനത്തിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായി സൗദി സംഘത്തെ നയിച്ചെത്തിയ കിരീടാവകാശി പറഞ്ഞു.
"ഉച്ചകോടിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്തതിനും കൈവരിച്ച കാര്യങ്ങൾക്കും സൗദിയുടെ അഭിനന്ദനം": കിരീടാവകാശി തുടർന്നു.
സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ സംബന്ധിച്ച് കിരീടാവകാശി വാചാലനായി. സൗദിയുടെ സാമ്പത്തിക വളർച്ചയിൽ രാജ്യത്തെ ഇന്ത്യൻ സമൂഹം പ്രധാന പങ്കാണ് വഹിക്കുന്നത്.
സൗദിയിലെ ഇന്ത്യൻ പ്രവാസികൾ എന്നാൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ ഭാഗമാണ്.
ഞങ്ങൾ അവരെ നമ്മുടെ പൗരന്മാരെപ്പോലെയാണ് പരിഗണിക്കുന്നത്": മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us