സൗദി അറേബ്യ: ലേബർ നിയമം ലംഘിച്ച് ജോലിചെയ്യുന്ന തൊഴിലാളികളെ ലേബർ ഡിപ്പാർട്ട്മെന്റും പോലീസ് ടീമും ഉൾപ്പെടെയുള്ള സംഘം തൊഴിലിടങ്ങൾ വളഞ്ഞിട്ടാണ് പിടികൂടിയത് . കഴിഞ്ഞ ദിവസം ജിദ്ദയിൽ മാത്രം ആയിരത്തിനു മുകളിൽ തൊഴിൽ നിയമം ലംഘിച്ചു ജോലിചെയ്യുന്നവരെ പിടികുടി .
കൂടാതെ റിയാദ് ദമാം. അൽ ഖസീം. നജ്റാൻ. തുടങ്ങിയ ഏരിയകളിലും നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട് . വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് റിപ്പോർട്ട്. നിയമം ലംഘിച്ച് തൊഴിലെടുക്കുന്നവരെ ജയിലിൽ അടച്ച് കേന്ദ്രം വഴി നാടുകടത്തപ്പെടുകയാണ് ചെയ്യുന്നത്.