New Update
/sathyam/media/media_files/2024/12/15/6QvCuB4zVJNg92kCikm6.jpg)
റിയാദ്: അതീവ ശൈത്യത്തിന് സാധ്യത എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൈനസിന് താഴേക്ക് പോകുമെന്നും റിയാദിന് അടുത്തുള്ള പ്രദേശങ്ങളിൽ കഠിനമായ മഞ്ഞുവീഴ്ചയും കടുത്ത ശീത കാറ്റു വീശുവാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നത്.
Advertisment
മരുഭൂമിയിലും കാർഷിക ഇടങ്ങളിലും കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ശൈത്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും തൊഴിൽ വകുപ്പും പറഞ്ഞു.
കടുത്ത ശൈത്യത്തെ തുടർന്ന് ഹോസ്പിറ്റലുകളിൽ രോഗ ചികിത്സയ്ക്കായി വൻ തിരക്ക് പകർച്ചവ്യാധിയും ഹാർട്ട് അറ്റാക്കുക കൂടുവാനും സാധ്യത കൂടുതലാണ് എന്നും ഡോക്ടർമാർ പറയുകയുണ്ടായി തണുപ്പിലെ പ്രതിരോധിക്കുന്ന കമ്പിളി പുതപ്പുകൾ കരുതണമെന്ന് അറിയിക്കുകയുണ്ടായി