/sathyam/media/media_files/2025/02/22/DENgsOBzdmtpBntHXDO5.jpg)
സൗദി: സൗദിയിൽ എത്തിയ ഷാഫി പറമ്പിൽ എം പി സൗദി ദക്ഷിണ മേഖല ഓ ഐ സി സി സെൻട്രൽ കമ്മിറ്റി, ലാന അഡ്വാൻസ്ഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുമായി സഹകരിച്ചു “അസീർ-ഇന്ത്യ കണക്ട് 2025” എന്ന പേരിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ വിദ്യാർഥികളെയും ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്തു ഷാഫി പറമ്പിൽ സംസാരിച്ചു. പ്രവാസി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും, സൗദിയിലെ കമ്മ്യൂണിറ്റി സ്കൂളുകളുടെ അപര്യാപ്തതകളെ കുറിച്ചുമുള്ള ആശങ്കകൾ വിദ്യാർഥികളും രക്ഷാകർത്താക്കളും എം പി യുടെ ശ്രദ്ധയിൽപ്പെടുത്തി.
സ്കൂളിലെ വിദ്യാർത്ഥികൾ സാമൂഹികവും ദേശീയപരവുമായ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു."സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ എന്ത് നടപടികൾ സ്വീകരിക്കണം?"
"ഇന്ത്യൻ പ്രവാസികളുടെ വലിയൊരു വിഭാഗം ഇടത്തരം വരുമാനക്കാരാണ്. വിദ്യഭ്യാസഫീസിലെ ചെലവ് കുറയ്ക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം സാധ്യമാണോ ?"
എം പി നൽകിയ ബൗദ്ധികവും പ്രചോദനാത്മകവും പ്രായോഗികവുമായവ മറുപടികളിലൂടെ പ്രവാസികളുടെ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധേയമായി.
എം പി യുടെ സന്ദർശനത്തെ തുടർന്നു സ്കൂളിലെ
കെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ "ഫലദിനം" (ഫ്രൂട്ട്സ് ഡേ) ആഘോഷിച്ചു. കുട്ടകൾ ഒരുക്കിയ അസീർ മേഖലയിൽ നിന്നുള്ള വിവിധങ്ങളായ ഫലങ്ങളുടെ പ്രദർശനം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഓ ഐ സി സിസതേൺ റീജിയൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു. ലന സ്കൂളിന്റെ പ്രിൻസിപ്പൽ ഡോ. സിജു എസ്. ഭാസ്‌ക്കർ സ്വാഗതം ആശംസിച്ചു. നജറാൻ ഏരിയ ഓ ഐ സി സി പ്രസിഡന്റ് മുഹമ്മദ് ഷാക്കിർ, ജിസാൻ ഏരിയ പ്രസിഡന്റ് നാസർ, അബഹ ടൗൺ കമ്മിറ്റി പ്രസിഡന്റ് വിലാസ് മാത്യു, ഖമീസ് ടൗൺ പ്രസിഡന്റ് ഫാരിസ്, മിലിട്ടറി സിറ്റി പ്രസിഡന്റ് ബിജു ആംബ്രോസ് oicc ദക്ഷിണ മേഖലാ കമ്മിറ്റി ജന സെക്രട്ടറിമാരായ മനാഫ് പരപ്പിൽ, പ്രകാശൻ നാദാപുരം, oicc നേതാക്കളായ റോയ് മൂത്തേടം, മുനീർ, അൻസാരി, പ്രസാദ് നവായിക്കുളം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംസു പൂക്കോട്ടൂർ , സിറാജ് വയനാട്, തുടങ്ങി വിവിധ സംഘടന നേതാക്കൾ ആശംസകൾ അറിയിച്ചു.
വൈസ് പ്രിൻസിപ്പൽ പ്രിൻസ് നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്കും അസീറിലെ ഇന്ത്യൻ സമൂഹത്തിനും പ്രചോദനമേകുന്നതായിരുന്നു കേരളത്തിൽ നിന്നുള്ള യുവ പാർലമെന്റേറിയൻ ശ്രീ ഷാഫി പറമ്പിലിന്റെ സന്ദർശനം.