റിയാദ് : ഷിഫാ സനയ്യയിൽ ഏറ്റവും കൂടുതൽ വർക്ക് ഷോപ്പ് തൊഴിലാളികൾ അംഗങ്ങളായിട്ടുള്ള ഫിഫ മലയാളി സമാജം വിവിധ സഹായങ്ങളാണ് അംഗങ്ങൾക്ക് നൽകി വരുന്നത് ജോലിക്കിടയിൽ വാഹനത്തിൽ നിന്നും ഗ്ലാസ് ഇറക്കുമ്പോൾ ഉണ്ടായഅപകടത്തിൽ കൊല്ലം പുനലൂർസ്വദേശി ബിനുവിന് കാലിൽ പൊട്ടൽ ഉണ്ടാവുകയും തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകേണ്ടിവന്നബിനുവിന് അമ്പതിനായിരം രൂപയുടെ സഹായവും നൽകി.
58 വയസ്സ് കഴിഞ്ഞു പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ സഹായം ചാത്തന്നൂർ സ്വദേശി രാജു കുഞ്ഞുകുഞ്ഞിനും പെൺമക്കളുടെ വിവാഹ സഹായ പദ്ധതിയിൽ മലപ്പുറം സ്വദേശി അഷ്റഫിനും പാലക്കാട് സ്വദേശി ഹരികുമാറിനും ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ സഹായം ആണ് പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി കൈമാറിയത്.
ചടങ്ങിൽ രക്ഷാധികാരികളായ സാബു പത്തടി ,അശോകൻ ചാത്തന്നൂർ,മധുവർക്കല,മോഹനൻ കരുവാറ്റ,പ്രകാശ്ബാബുവടകര,ഉമ്മർ അമാനത്ത്,ബിജു മടത്തറ ,രതീഷ് നാരായണൻ,ബാബു കണ്ണോത്ത്,സന്തോഷ് തിരുവല്ല,സുനിൽ പൂവത്തിങ്കൽ,ബിനീഷ്,ഉമ്മർ പട്ടാമ്പി,രജീഷ് ആറളം,അനിൽ കണ്ണൂർ,ഷാജിത്ത് ചോറോട്,ഹനീഫ കൂട്ടായി,റഹീം പറക്കോട്,ലിജോ ജോയ്,എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി ഷജീർ കല്ലമ്പലം സ്വാഗതവും ട്രഷറർ വർഗീസ് ആളുക്കാരൻനന്ദിയും പറഞ്ഞു