Advertisment

ഇഫ്താർ സംഗമത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് വിനോദ യാത്ര സംഘടിപ്പിച്ച് സൗദിയിലെ സ്റ്റാർ കമ്പനി

New Update
cherrirs

സൗദി: സൗദിയിലെ  പ്രമുഖ  പ്രിന്റിംഗ്  സ്ഥാപനമായ  സ്റ്റാർ കമ്പനി ഇഫ്താർ സംഗമത്തിന്റെ  ഭാഗമായി  തൊഴിലാളികൾക്കായി  വിനോദ യാത്ര സംഘടിപ്പിച്ചു  മാതൃകയായി. 

Advertisment

സുദയറിൽ നിന്നുള്ള  തൊഴിലാളികളെയും  മറ്റുദ്യോഗസ്ഥരേയും റിയാദിലെത്തിച്ചു  വിപുലമായ ഇഫ്താർ  നൽകിയ ശേഷം  റിയാദ് ബോളിവാഡ്  ഉൾപ്പെടെയുള്ള  സ്ഥലങ്ങൾ  സന്ദർശിക്കാൻ  അവസരമൊരുക്കി.  

 അതിനുശേഷം വിപുലമായ  അത്താഴവും  നൽകിയാണ് തൊഴിലാളികളെ മടക്കിയത്. അത്താഴശേഷം  തങ്കച്ചൻ  വർഗീസ്, ലിനറ്റ്  സ്‌കാരിയ എന്നിവർ ചേർന്ന്  നടത്തിയ സംഗീത  സായഹ്‌നവും ശ്രദ്ദേയമായി.

2024ലെ മികച്ച  തൊഴിലാളികൾക്കുള്ള  അവാർഡ്  ഓപ്പറേഷൻസ്  മാനേജർ  ജിം ലൂക്കോസ്  പ്രഖ്യാപിച്ചു. മാനേജിങ് ഡയറക്ടർ ഡേവിഡ്  ലൂക് പരിപാടികൾക്ക്  നേതൃത്വം  നൽകി.

Advertisment