/sathyam/media/media_files/2025/01/14/skbh9wJYjMAWseO50Mzj.jpg)
റിയാദ്: റിയാദില്‍ എത്തി മദ്യത്തിനും ചൂതാട്ടത്തിനും അടിമയായി പിന്നീട് മാനസിക വിഭ്രാന്തിയില്‍ അകപ്പെട്ട തമിഴ്‌നാട് സ്വദേശിക്കു 17 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്കുള്ള വഴിയൊരുക്കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍.
17 വര്‍ഷങ്ങള്‍ക്കു മുമ്പേ ഹെവി ഡ്രൈവറായി റിയാദ് നദീമില്‍ തമിഴ്‌നാട് മധുരക്കടുത്തുള്ള കല്ല്കുറിച്ചി വെണ്ണമലയില്‍ സുന്ദര്‍ പാണ്ടി എത്തുന്നത്.
തന്റെ വിവാഹം കഴിഞ്ഞു 9 മാസത്തിനു ശേഷമാണു സുഹൃത്തായ റിയാദില്‍ മറ്റൊരു കമ്പനിയില്‍ ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിഘ്‌നേഷ് തരപ്പെടുത്തിയ വിസയില്‍ സുന്ദര്‍ പാണ്ടി സൗദി അറേബ്യയിൽ എത്തിയത്.
ആദ്യ ഏഴു മാസക്കാലം ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു. ഇതിനിടെ രണ്ടുപ്രാവശ്യം ടെസ്റ്റുകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. മൂന്നാമത്തെ പ്രാവശ്യമാണു സുന്ദര്‍ പാണ്ടി ഹെവി ലൈസന്‍സ് പാസാകുന്നത്.
ആദ്യ ഒരു വർഷക്കാലം വളരെ പ്രയാസത്തോടുകൂടി ആയിരുന്നു ജീവിതം മുന്നോട്ടു പോയത്. ഇക്കാലയളവില്‍ നദീമിലുള്ള പരിസരത്ത് ഒട്ടനവധി സുഹൃത്തുക്കളെ സുന്ദര്‍ പാണ്ടിക്കു ലഭിച്ചു. പക്ഷേ, ഈ ബന്ധങ്ങള്‍ പിന്നീട് സുന്ദര്‍ പാണ്ടിയുടെ ജീവിതം തകരുന്നതിനു കാരണമായി.
തുടക്കത്തില്‍ ചെറിയ രീതിയില്‍ ചീട്ടുകളി തുടങ്ങി പിന്നെ മദ്യപാനവും തായ്‌ലന്‍ഡ് ലോട്ടറി എടുപ്പും സ്ഥിരമാക്കി. പിന്നീട് കൃത്യമായി ജോലിക്കു പോകാതെയായി. കൃത്യമായി ജോലിക്ക് എത്താതായതോടെ കമ്പനി പുറത്താക്കി.
പിന്നീട് സുന്ദർ പാണ്ടി ചൂടാട്ടം സ്ഥിരം പരിപാടിയായി മാറ്റി. മദ്യത്തിനും മറ്റു ലഹരിവസ്തുക്കള്‍ക്ക് അടിമയായതോടെ പിന്നീട് മാനസിക വിഭ്രാന്തിയും മറ്റു രോഗങ്ങളും പിടിപെട്ടു. നദീമിന്റെ ഇടുങ്ങിയ ഗല്ലിയില്‍ വിദേശികള്‍ തങ്ങുന്ന ഒരു പ്രദേശത്ത് ഇരുട്ടറയില്‍ കടുത്ത ഷുഗര്‍ പിടിപെട്ടു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു നടക്കാൻ പോലുമാകാതെ കഴിഞ്ഞു.
ഷുഗര്‍ കാരണം വ്രണം വന്ന കാലുമായി കൂട്ടുകാര്‍ തള്ളിക്കളഞ്ഞ അവസ്ഥയിലായി.. സുന്ദര്‍ പാണ്ടിയുടെ അവസ്ഥ അറിഞ്ഞ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സഹായിക്കാന്‍ മുന്നോട്ടു വരുകയായിരുന്നു.
ഫെഡറേഷൻ മുന്‍കൈയ്യടുത്തു ചില മനുഷ്യസ്‌നേഹികളുടെ സഹായത്തോടെ സുന്ദര്‍ പാണ്ടിയെ ഹോസ്പിറ്റല്‍ എത്തിച്ചു. പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടുകൂടി എക്‌സിറ്റ് അടിക്കുകയും മറ്റു ചിലരുടെ സഹായത്തോടുകൂടി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സുന്ദര്‍ പാണ്ടിയെ നാട്ടിലേക്കു കയറ്റി വിട്ടുകയായിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷമാണു സുന്ദര്‍പാണ്ടി നാട്ടില്‍ മടങ്ങിയെത്തിയത്.
ഒട്ടേറെ പ്രതീക്ഷകളുമായി എത്തുന്ന പ്രവാസ ലോകത്ത് സുന്ദര്‍ പാണ്ടിയെപ്പോലെ ഒട്ടനവധി പേര്‍ തന്റെ കുടുംബത്തെ മറന്നു മദ്യവും ലഹരിവസ്തുക്കൾക്കും അടിമകളായി കഴിയുന്നുണ്ട്. ക്ലബ് മാഫിയ സംഘങ്ങളാണ് ഇതിനു പിന്നിൽ. സ്ത്രീകളെ ഉള്‍പ്പെടെ വെച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നു ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ 2025 ൽ തങ്ങളുടെ കർമ്മ പദ്ധതികളുടെ ഭാഗമായി മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, സെക്സ് റാക്കറ്റ് തുടങ്ങിയവക്കെതിരെ ശക്തമായ നടപടികളും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുവാനും തീരുമാനിച്ചു.
തെറ്റായ പ്രവണതയില്‍ കൂടി മദ്യം മയക്കുമരുന്നു ലഹരിവസ്തുക്കള്‍ ചീട്ടുകളി ക്ലബുകള്‍ സ്ത്രീകളെ കച്ചവടം ചെയ്യുന്ന സെന്ററുകള്‍, ഏന്റുമാര്‍ എന്നിവർക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അതാത് രാജ്യത്തിലെ ഗവണ്‍മെന്റുകളുമായി സഹകരിച്ച് ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും തങ്ങള്‍ ശ്രമിക്കുമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി.സി.സി കമ്മറ്റി വ്യക്തമാക്കി.