ലഹരിക്കെതിരെ ശബ്ദമുയർത്തി പ്രവാസി സംഘടനകൾ, വ്യാപകമായി ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സുകളും ബാനറുകളും പോസ്റ്റുകളും

New Update
DRUGS RAFI

സൗദി അറേബ്യ: ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സുകളുമായി പ്രവാസി സംഘടനകൾ. സൗദി അറേബ്യയിൽ ഏതൊരു പ്രോഗ്രാമിൽ ആയിരുന്നാലും ലഹരിക്കെതിരെ ശബ്ദമുയർത്തുന്ന ബാനറുകളും പോസ്റ്റുകളും കാണാൻ കഴിയുന്നു.

Advertisment

അതേസമയം ലഹരിക്കെതിരെ പോരാടുന്ന വേദികളിൽ പോലും മദ്യപിച്ചുവരുന്ന ചിലരുണ്ട്,   മദ്യത്തെ ഉൾപ്പെടുത്താതെ ലഹരിമുക്ത ചർച്ചകൾ മാത്രമാണ് നടക്കുന്നത്.    വഴിതെറ്റി പോകുന്ന നമ്മുടെ കുട്ടികളെക്കുറിച്ച്. ശ്രദ്ധിക്കാതെ പോകുന്ന മാതാപിതാക്കളെ കുറിച്ച് മൊബൈൽ അഡിക്ഷനിൽ പിടിപെട്ട സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളിൽ ലഹരിവസ്തുക്കൾ നിമിഷനേരം കൊണ്ടാണ് എത്തുന്നത്. 


പ്രവാസി കുടുംബങ്ങളിൽ മാസാമാസം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കൃത്യമായി കണക്കില്ലാതെ ചിലവഴിക്കുമ്പോൾ അതിൽ പങ്കുപറ്റി മക്കൾ വഴിവിട്ട ബന്ധങ്ങളിൽ കുടുങ്ങുമ്പോൾ. അവരുടെ കാലിൽ കുരങ്ങുന്ന ലഹരി മാഫിയയുടെ ചങ്ങല കൂടുകൾ ഇത് മാതാപിതാക്കൾ അറിയുന്നത് മാസങ്ങൾ കഴിയുമ്പോൾ സോഷ്യൽ മീഡിയ വാർത്ത മാധ്യമങ്ങൾ കൂടിയായിരിക്കും. 

കേരളത്തിലെ ഒട്ടനവധി പോലീസ് സ്റ്റേഷനുകളിൽ കേസ് ഫയലുകൾ പരിശോധിച്ചാൽ 70 ശതമാനവും പ്രവാസികളുടെ കുടുംബങ്ങളിലുള്ള കുട്ടികളുടെ പേരിലാണ് കേസ് എന്ന് റിയാദിൽ അടുത്തിടെ എത്തിയ കേരള പോലീസിലെ കുറ്റ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന തൃശ്ശൂർ മാള സ്വദേശി മുഹമ്മദ് റാഫി പറഞ്ഞു. 


മദ്യപാനം. മറ്റു ലഹരിവസ്തുക്കളെ പോലെ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നുള്ള ബോധം ഇല്ലാതെ പോകുന്നു നമ്മുടെ സമൂഹത്തിന് . മദ്യം കേരളത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗമാക്കുവാൻ സർക്കാരുകൾ മുക്കിലും മൂലയിലും മദ്യഷാപ്പുകളും മദ്യം വിൽപ്പന നടത്തുന്ന സെന്റർ കളും തുറന്നിട്ടിരിക്കുകയാണ് സർക്കാരുകൾ വാതിൽ തുറന്നിടുമ്പോൾ ആ വാതിലിൽ കൂടെ കടന്നു ചെല്ലുവാനായി നമ്മളെ കുട്ടികൾ എത്തുകയാണ്. 


മദ്യപാനത്തിൽ അടിമകളാകുന്ന കുട്ടികൾ മറ്റു ലഹരിവസ്തുക്കളിൽ അടിമകളാവുകയാണെന്നും പ്രമുഖ മാധ്യമപ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ ബഷീർ അമ്പലായി പറയുകയുണ്ടായി. ലഹരിവസ്തുക്കൾ പല രൂപത്തിലാണ് എത്തുന്നത് മണക്കുവാൻ ഉപയോഗിക്കുന്ന പലയിനം സുഗന്ധ വസ്തുക്കൾ കൂടി. ചില വസ്ത്രങ്ങളിൽ കൂടി. ചുണ്ടിലും ശരീരത്തും ചായം പിടിപ്പിക്കുവാൻ ഉപയോഗിക്കുന്ന സൗന്ദര്യ ഉൽപ്പന്നങ്ങളിൽ കൂടി. നോട്ട് ബുക്കുകളിൽ കൂടി. പേനകളിൽ കൂടി. ഐസ്ക്രീം ചോക്ലേറ്റ് പോലെയുള്ള മധുര വസ്തുക്കളിൽ കൂടി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സുഗന്ധ വസ്തുക്കളിൽ കൂടി.


നാം ചിന്തിക്കുന്നതിനപ്പുറം ഒട്ടനവധി സിന്തറ്റിക് കൃത്രിമ ലഹരിവസ്തുക്കൾ നമ്മളുടെ കൈകളിൽ നമ്മൾ അറിയാതെ എത്തിച്ചേരുകയാണ് ഏറ്റവും കൂടുതൽ നമ്മുടെ കുട്ടികളുടെ കൈകളിലാണ് എത്തിച്ചേരുന്നത്. അറിയാതെ പെട്ടു പോകുന്ന മക്കൾ ഒരിക്കലും അഴിച്ചു മാറ്റാത്ത കുരുക്കിലാണ് പെടുന്നതെന്ന് ചിന്തിക്കണം എന്ന് പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഡോക്ടർ പൂക്കുഞ്ഞ് പറയുകയുണ്ടായി. 


ലഹരിയെ  ചെറുത്തുതോൽപ്പിക്കാൻ  ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന്  പ്രമുഖ സാമൂഹ്യ പ്രവർത്തകനും  ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു 

Advertisment