തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ വാർഷിക ഫണ്ട് സമാഹരണം ഉൽഘാടനം ചെയ്തു

New Update
Chemancherry Riyadh Chapter

റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ  എല്ലാ വർഷവും റമദാനിൽ നടത്താറുള്ള വാർഷിക ഫണ്ട് സമാഹരണത്തിന്റെ യോഗം സുലൈയിലെ ഇസ്ത്രാഹയിൽ ചേർന്നു. തണൽ ചേമഞ്ചേരി പ്രസിഡണ്ട് അഹമദ് കോയ (സിറ്റിഫ്ലവർ) യോഗം ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

റിയാദ് ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അധ്യക്ഷ സ്ഥാനം നിർവഹിച്ചു കൊണ്ട് മീറ്റിംഗ് നിയന്ത്രിച്ചു. തണലിന്റെ  പ്രവർത്തനങ്ങളും വർഷത്തിൽ ചാപ്റ്റർ നൽകുന്ന ഫണ്ട്‌ വർദ്ധിപ്പിക്കണ്ട ആവശ്യകതകളെ കുറിച്ച് ആമുഖ പ്രസംഗത്തിൽ നൗഫൽ കണ്ണൻകടവ് വിശദീകരിച്ചു, ഫണ്ട് സമാഹരണം ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാൻ  പ്രസിഡണ്ട് അഹമ്മദ് കോയക്ക് ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.

Chemancherry Riyadh Chapter125

തണലിന്റെ കീഴിൽ 32 വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന ഡയാലിസിസ് സെന്റർ,40 ൽ ഏറെ  ഭിന്ന ശേഷി കുട്ടികൾക്ക് പഠനവും ഒപ്പം സ്വന്തമായി ജോലി കണ്ടെത്തുന്നതിനുള്ള  ട്രെയിനിങ്ങ് നൽകി വരുന്നു. 

ഇതിൽ പലരും പല സ്ഥാപനങ്ങളിലും ട്രെയിനിങ്ങിലും ജോലിയിലുമാണ്. പാവപ്പെട്ട 35 പേർക്ക് സൗജന്യ ചികിൽസയും , മരുന്നും ലഭ്യമാക്കിക്കൊണ്ട്  സൈക്യാട്രി ക്ലിനിക്. കൂടാതെ പാലിയേറ്റിവ് ഉപകരണങ്ങളും , ആംബുലൻസ് സേവനവും ലഭ്യമാണ്. 

റിയാദിലെ നല്ലവരായ മനുഷ്യസ്നോഹികളുടെ ആത്മർത്തമായ സഹായ സഹകരണമാണ് കഴിഞ്ഞ എട്ട് വർഷക്കാലം നല്ല രീതിയിൽ ഈ സെന്റെറിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്ന് വലിയരു സഹായമായത്.

Advertisment