New Update
/sathyam/media/media_files/AB13GvWZ7pB8itijMYQi.jpg)
ജിദ്ദ: തനിമ സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസിന്റെ കീഴിലുള്ള ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരി മെഗാ ഫൈനലിൽ മാജിദ (ജിദ്ദ സഫ), ഫിദ സലീം (യാമ്പു),ആയിഷ കെ.വി (ജിദ്ദ അസീസിയ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി ജേതാക്കളായി. ഓൺലൈനായി നടത്തിയ ഫൈനൽ മത്സരത്തിൽ 29 പേരാണ് മാറ്റുരച്ചത്.
Advertisment
അമൻ അലി സനോജിന്റെ ഖിറാഅത്തോടെ ആരംഭിച്ച മത്സരത്തിൽ തനിമ നോർത്ത് സോൺ പ്രസിഡണ്ട് റഷീദ് കടവത്തൂർ സ്വാഗതം പറഞ്ഞു. അബ്ദുസുബ്ഹാൻ, അജ്മൽ അബ്ദുൽ ഗഫൂർ എന്നിവർ അടങ്ങിയ ടീം ഫൈനൽ മത്സരം നിയന്ത്രിച്ചു.
തഖ്‌വയും സ്വബ്റുമാണ് റമദാൻ എന്ന തലക്കെട്ടിൽ നടന്ന ഖുർആൻ പ്രശ്നോത്തരിയുടെ സമാപനം തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഫസൽ മുഹമ്മദ് നിർവഹിച്ചു.