/sathyam/media/media_files/2025/05/06/YIkg7gKBZHuW4D55vd4E.jpg)
റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ 2025-2026 വർഷത്തെ ജനറൽ ബോഡി മീറ്റിങും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പിൽ ഉൽഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡൻ്റ് നിഹാസ് പാനൂരിൻ്റെ അദ്ധ്യക്ഷതയിൽ ജോയിൻ സെക്കട്രി ഷാജി കോട്ടയം സ്വാഗതം അരുളി. തുടർന്ന് നടന്ന പരിപാടിയിൽ ട്രഷറർ ഷാനവാസ് കണക്ക് അവതരിപ്പിച്ചു.
അബ്ദുൾ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണവും സൗദിയിലെ മാറി വരുന്നു നിയമ സംവിധാനങ്ങളെ കുറിച്ച് പ്രവർത്തർക്ക് ഉൽബോധനം നൽകി.തുടർന്നു നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ 28 അംഗ കമ്മിറ്റി നിലവിൽ വന്നു .ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി പ്രസിഡന്റ് നിഹാസ് പാനൂർ.
സെക്രട്ടറി കണ്ണൻ കോട്ടയം. ട്രഷറർ ഷാനവാസ് വെമ്പള്ളി.രക്ഷാധികാരി ഹസ്സൻ പന്മന ,മുസ്തഫ നെല്ലിക്കാ പറമ്പ്. എന്നിവരും ചേർന്ന് കൊണ്ടുള്ള 28അംഗ കമ്മിറ്റി അംഗങ്ങളായ , ഷമീർ ബിച്ചു, ഷാഫി പള്ളിക്കൽ, ഫാറൂഖ് കൊട്ടുകാട്, അരുൺ, കുത്തൂസ്, റാഷിദ്, റെയ്സ് കണ്ണൂർ, ഇക്ബാൽ, , സുബിൻ. അലികുഞ്ഞ്, നിഷാദ് കോട്ടയം, പ്രശാന്ത് കായംകുളം, ജോയ് മാത്യു, പ്രിൻസ് തൃശ്ശൂർ, സെയ്ദ് അലി സത്താർ മാള,, അബൂബക്കർ ,റാഷിദ്, ലാൽ ,ഹസീബ്,ഇക്ബാൽ,രാധൻ എന്നിവർ പങ്കെടുത്തു. ഹസൻ പന്മന നന്ദിയും പറഞ്ഞു.