/sathyam/media/media_files/2025/02/08/6gdwvgKn8HeBr8Q8PwGC.jpg)
മക്ക: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, മനുഷ്യത്വരഹിതവും നീതി നിഷേധം നിറഞ്ഞതും പ്രാകൃതവുമായ രീതിയിലുള്ള ഇന്ത്യൻ പൗരന്മാരുടെ അമേരിക്കയുടെ നാടുകടത്തലിനെതിരെയും, നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാറിനുമെതിരെ, ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റി പ്രതിഷേധ അഗ്നി തെളിയിച്ചു കൊണ്ട് സദസ്സ് സംഘടിപ്പിച്ചു.
മക്ക അസീസിയയിലെ ബിൻ മുസാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ശ്രീ, ഷാജി ചുനക്കരയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ്സ് ഐഒസി സീനിയർ ലീഡർ ശ്രീ ഷാനിയാസ് കുന്നിക്കോട് ഉത്ഘാടനം ചെയ്തു.
സ്വാതന്ത്ര്യാനന്തര ഭാരതം ഇതു വരെ ദർശിക്കാത്ത രീതിയിലുള്ള കാടത്തം നിറഞ്ഞ അമേരിക്കയുടെ നാടുകടത്തലിനെതിരെ ഒന്ന് ഉരിയാടാൻ പോലും തയ്യാറാകാതിരുന്ന പ്രധാന മന്ത്രിയും കേന്ദ്രസർക്കാരും, ഇൻഡ്യാ രാജ്യത്തെ പൗരന്മാർ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന്റെയും പൗരന്മാരുടേയും അവകാശങ്ങളും അന്തസ്സും സംരക്ഷിച്ചു രാജ്യത്തെ പൗരന്മാർക്ക് കരുത്തായി നിന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ സർക്കാരുകളേയും പ്രഗത്ഭരായ പ്രധാന മന്ത്രിമാരേയും ഈ കാര്യത്തിൽ മാതൃകയാക്കി പ്രവർത്തിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് ഐഒസി സീനിയർ നേതാക്കളായ ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം കണ്ണങ്കാർ,നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ , ഇഖ്ബാൽ ഗബ്ഗൽ, റഫീഖ് വരന്തരപ്പിള്ളി, നിസ്സാ നിസാം, ഷംസ് വടക്കഞ്ചേരി, ജെയ്‌സ് സാഹിബ് ഓച്ചിറ, ഷീമ നൗഫൽ, റോഷ്‌ന നൗഷാദ്, ജലീൽ ജബ്ബാർ അബ്റാജ്, ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ, ഷബാന ഷാനിയാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പരിപാടിയ്ക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷറഫുദ്ധീൻ പൂഴിക്കുന്നത്ത്, നഹാസ് കുന്നിക്കോട്, സലീം മല്ലപ്പള്ളി, ബദരിയ്യ ഈസ, ജെസീന അൻവർ, ജെസ്സി ഫിറോസ്, റുഖിയ്യ ഇഖ്ബാൽ, നസീറ ജലീൽ, സജീന ഷറഫുദ്ദീൻ, നസീമ ഫൈസൽ , ജെസ്‌ന റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതം ആശംസിക്കുകയും ജോയിന്റ് ട്രെഷറർ സർഫറാസ് തലശ്ശേരി നന്ദിയും പറഞ്ഞു.