Advertisment

ജിദ്ദയിൽ നടന്ന ആഗോള അറബി ഭാഷാ സമ്മേളനം സമാപിച്ചു

New Update
Global Arabic Language Conference

ജിദ്ദ: സൗദി അറേബ്യൻ ജനറൽ അഥോറിറ്റി ഓഫ് കോൺഫറൻസ് ആൻ്റ് റിസർച്ച് നടത്തുന്ന  ത്രിദിന ആഗോള അറബിഭാഷാ സമ്മേളനം ജിദ്ദയിൽ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ ഇന്നലെ സമാപിച്ചു.

Advertisment

 ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടി. അഥോറിറ്റി ചെയർമാൻ ഡോ അബ്ദുറഹ്മാൻ മുഹമ്മദ് അൽ സഹറാനി ഉദ്ഘാടനം ചെയ്തു.

arabic la

ഉദ്ഘാടന സെഷനിൽ ഡോ. സൽമാ സുലൈമാൻ , ഡോ. സാഫിർ ഗുർമാൻ അൽ അംറി , ഡോ. അബ്ദുൽ ഖാദിർ സലാമി, ഡോ. അമീനാ ബഹാശിമി സംസാരിച്ചു. നിർമ്മിത ബുദ്ധി (എ ഐ ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷാ പരിശീലനം എന്ന വിഷയത്തിൽ നടന്ന വർക്ക് ഷോപ്പിന്ന് ഡോ. ആയിശ ബലീഹശ് അൽ അംരി നേതൃത്വം നൽകി.

arabic lang

അനറബി രാജ്യങ്ങളിലെ അറബിഭാഷാദ്ധ്യാപനം എന്ന സെഷനിൽ പ്രമുഖ അറബി ഭാഷാ പണ്ഡിതൻ   ഡോ ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏക പ്രതിനിധിയാണ് ഡോ.ഹുസൈൻ മടവൂർ.


വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ ആവശ്യമായ ആധുനിക അറബിഭാഷ പരിശീലിപ്പിക്കാൻ അനബി പ്രദേശങ്ങളില ഭാഷാധ്യാപന കേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


 പ്രസ്തുത സെഷനിൽ ഡോ. നാസിഹ് ഒസ്മാനോവ് (ബോസ്നിയ ) ഡോ. ഫൈസൽ മുഹമ്മദ് അൽ മുതൈരി ( സൗദി വിദ്യാഭ്യാസ വകുപ്പ് )ഡോ. ബഹിയ്യ മുഹമ്മദ് ഹന്നാവി (മദീനാ ത്വൈബ യൂണിവേഴ്സിറ്റി) പ്രൊഫസർ ആലാ ശൈഖ് സുലൈമാൻ ( യു കെ) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

3 ദിവസത്തെ സമ്മേളനത്തിൽ അറബി ഭാഷാദ്ധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.

araic

മുപ്പതോളം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകാരിച്ച ആറ് ലോക  ഭാഷകളിലൊന്നാണ്. അറബ് ലോകത്തും മറ്റ് രാജ്യങ്ങളിലും ആധുനിക അറബി ഭാഷാ പഠിച്ചവർക്ക് വൻ തൊഴിൽ സാദ്ധ്യതകളാണുള്ളത്.

global arabic

പെട്രോളിയം, ഐ.ടി, ഏവിയേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം, വിനോദ സഞ്ചാരം, എയർ പോർട്ട്, വ്യാപാരം , വ്യവസായം, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴിൽ സാധ്യതകൾ കൂടുൽ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയിൽ വന്നത്.

Advertisment