സൗദി : ഇന്ത്യ മുന്നണിയുടെ പ്രധാന ഘടക കക്ഷിയായികൊണ്ട് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കയാണ്, ന്യൂനപക്ഷ ദളിത് പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു മുസ്ലിം ലീഗ് ദേശീയ പ്രാധാന്യം നേടിക്കഴിഞ്ഞു.
യുവാക്കൾക്കും സ്ത്രീകൾക്കും, പിന്നാക്ക വിഭങ്ങൾക്കും അവസരം നൽകി കൊണ്ട് മതേതര ജനാതിപത്യ ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് വളരെ സജീവമാണെന്നും, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക സേവന രംഗത്തെ പ്രാധാന്യം അംഗീകരിച്ചു കൊണ്ടാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ പുരസ്‌കാരം Thagaisal Tamilar നൽകി മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടിനെ തമിഴ്നാട് സർക്കാർ ആദരിച്ചതെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം ദളിത് ന്യൂനപക്ഷ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് കെഎംസിസി യുടെ സഹായവും പിന്തുണയും ഉണ്ടാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹൃസ്വ സന്ദർശനാർത്വം ജിദ്ദയിലെത്തിയ തങ്ങൾക്ക് ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി മർഹൂം ഇ അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം സെപ്റ്റംബർ 19 ന് നടത്തുന്ന "ഇ അഹമ്മദ് സാഹിബ് സ്മാരക സൂപ്പർ 7 " ഫുട് ബോൾ ടൂർണമെന്റ് ബ്രോഷർ സിഫ് സെക്രട്ടറി നിസാം മമ്പാടിന് നൽകി മുനവ്വറലി തങ്ങൾ പ്രകാശനം നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന്റെ തുടക്കമായി "പ്രവാസി സൗഹൃദ പ്രാദേശിക സർക്കാർ " എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 8ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന ഏകദിന നേതൃ പഠന ക്യാമ്പ് രജിസ്ട്രെഷൻ മഹ്ജർ ഏരിയ കെഎംസിസി പ്രസിഡണ്ട് കരീം സാഹിബിനെ ആദ്യ ക്യമ്പ് അംഗമായി രജിസ്റ്റർ ചെയ്തു കൊണ്ട് തങ്ങൾ രജിസ്ട്രേഷന് തുടക്കം കുറിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തങ്ങൾക്കുള്ള ജിദ്ദ കെഎംസി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അബുബക്കർ അരിമ്പ്ര കൈമാറി.
മുസ്ലിങ്ങളുടെ ചരിത്രവും പൈതൃകവും മത സാംസ്കാരിക മേന്മയും ഉദ്ധരിച്ച് നൂറ്റാണ്ടുകളുടെ കഥ പറയുന്ന ശില്പ ചാരുതയുള്ള പള്ളികളുടെ നിർമ്മാണ വൈഭവം ദൃശ്യവൽകരിച്ച പാരമ്പര്യത്തിന്റെ മഹനീയത ബോധ്യപ്പെടുത്തി തരുന്ന "പള്ളി പുരാണം" എന്ന ഡോക്യുമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു. കെഎംസിസി നോർക്ക സെൽ ചെയർമാൻ അബ്ദുൽ കരീം കൂട്ടിലങ്ങാടി പ്രവാസി പെൻഷൻ സ്കീമിനെക്കുറിച്ചും നോർക്ക കാർഡിനെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ച യോഗം ജെ എൻ എച്ച് ചെയർമാൻ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.bവിപി മുസ്തഫ സദസിനെ സ്വാഗതം ചെയ്തു. അബ്ദുൽ റഹ്‌മാൻ വെള്ളിമാടക്കുന്ന് നന്ദി രേഖപെടുത്തി.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കെഎംസിസി ഭാരവാഹികൾ സന്നിഹിതരായി.