/sathyam/media/media_files/2025/10/23/d4f8e5ad-a465-406d-aa02-68fc6254e7b8-2025-10-23-16-57-41.jpg)
റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോർക്ക ഐഡി , നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . ഒക്ടോബർ 17 വെള്ളിയായ്ഴ്ച ബത്ഹ ലൂഹ ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു .
റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് ക്യാമ്പിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി .
കേളി കേന്ദ്ര കമ്മറ്റി അംഗം ബിജു തായമ്പത്ത് , ജ്യോതീഷ് കോറോത്ത് , ഹുസ്സൈൻ പി എ , മൂസ കൊമ്പൻ , ദീപ , അനസ് , ജയകുമാർ പുഴക്കൽ അരുൺ , സുധീഷ് തറോൽ , സൗബീഷ് കള്ളിയിൽ , രാജേഷ് ചാലിയാർ , ഫൈസൽ അലയാൻ , ഷഫീഖ് ആലുക്കൽ , മൻസൂർ അലി തുടങ്ങിയവർ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ ,പ്രഭാകരൻ കണ്ടോന്താർ, കേളി കേന്ദ്രകമ്മറ്റി അംഗം രാമകൃഷണൻ , കേളി ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് , മർഗ്ഗബ് രക്ഷാധികാരി ആക്ടിങ് സെക്രട്ടറി അനിൽ അറക്കൽ , ഏരിയ ആക്ടിങ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ , ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ , തങ്കച്ചൻ , ഇസ്മായിൽ കൊടിഞ്ഞി, മർഗ്ഗബ് രക്ഷാധികാരി സമിതി അംഗം വിനോദ് ,ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി .
ബത്ഹ ഏരിയയിലേയും , മറ്റ് ഏരിയകളിലേയും അംഗങ്ങൾക്കൊപ്പം , പൊതു സമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us