/sathyam/media/media_files/2025/02/10/I119WE65T46WmueaIJTd.jpg)
റിയാദ്: പിടിച്ചുപറി സംഘങ്ങൾ പല രൂപത്തിൽ, പല ഭാവത്തിൽ ഏത് നിമിഷവും ഏതു ഭാഗത്തും എത്താവുന്ന സാഹചര്യത്തിൽ പ്രവാസികൾ. കാറിലോ സ്കൂട്ടറുകളിലോ കവർച്ചക്കായി എത്തുന്നവർ ഉണ്ടാവാം.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളവർ മാത്രമല്ല,യമൻ,പാകിസ്ഥാൻ,ബംഗ്ലാദേശ്. ഇന്ത്യ,മറ്റ് അറബ് രാജ്യങ്ങളിലുള്ളവരും കവർച്ചകാരായി ഉണ്ട്. സ്വദേശികളായ അറബി പൗരന്മാരും മോഷണ സംഘത്തിൽ മുൻനിരയിലുണ്ട്. മോഷണസംഘം കൂട്ടായിട്ടും സംഘം തിരിഞ്ഞും രണ്ടുപേരും എന്ന നിലയിലാണ് ആയുധങ്ങളുമായി എത്തുന്നത്.
കവർച്ച ശ്രമത്തിനിടയിൽ മരണം സംഭവിച്ച പല ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവാസികൾക്കിടയിൽ മലയാളികൾ ഉൾപ്പെടെ ഒറ്റുകാർ ഉണ്ടെന്ന സംശയവും ഉണ്ട് . സാമൂഹ്യ പ്രവർത്തകനായ റാഫി പാങ്ങോട് കഴിഞ്ഞ 12 വർഷങ്ങൾക്കു മുമ്പേ തന്നെ ഈ പ്രശ്നത്തിൽ ഇടപെടൽ നടത്തിയിരുന്നു.
റിയാദിൽ സംഘത്തെ പിടിക്കുന്നതിനു വേണ്ടി നടപടി ആവശ്യപ്പെട്ട് സൗദി ഗവർണർ ഓഫീസിലെ പോലീസ് ഡയറക്ടറെ സമീപിക്കുകയുണ്ടായി. തുടർന്ന് നടത്തിയ പ്രവർത്തനം തന്നെയായിരുന്നു റിയാദ് പരിസരങ്ങളിൽ ഉള്ള നിരവധി കവർച്ചക്കാരെ പിടികൂടാൻ സാധിച്ചത്.
വർഷങ്ങൾക്കു ശേഷം വീണ്ടും പഴയതുപോലെ പിടിച്ചുപറി സംഘം ശക്തമായി റിയാദ് പരിസരത്ത് പ്രവർത്തിച്ചു തുടങ്ങിയത്. മലയാളികൾ ഉൾപ്പെട്ട പ്രവാസി സംഘടനകൾ ഇതിനെതിരെ ശക്തമായി നിയമ നടപടികൾ എടുക്കുന്നതിനുവേണ്ടി ഇന്ത്യൻ എംബസിയിലും പരാതികൾ നൽകി കാത്തിരിക്കുകയാണ്. കവർച്ചക്ക് ഇരയായവർ വിവരങ്ങൾ 0502825831 12 എന്ന നമ്പറിൽ അറിയിച്ചാൽ പ്രശ്ന പരിഹാരത്തിന് ഇടപെടാൻ സാധിക്കും.