/sathyam/media/media_files/2025/01/15/Eqw49yJDKJyKfFtR5nYT.jpg)
സൗദി അറേബ്യ: റിയാദ് അൽ ഹയർ സൗദി നാഷണൽ സെക്യൂരിറ്റി ജയിലിൽ കിടക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ജയിൽ മോചനം വിധി വീണ്ടും മറ്റൊരു ദിവസത്തേക്ക് നീട്ടി. ഇത് ആറാം തവണയാണ് കോടതി വിധി നീട്ടുന്നത്.
വളരെ പ്രതീക്ഷയോടെ അബ്ദുറഹീമിന്റെ മോചനം കാത്തിരിക്കുകയായിരുന്നു മാതാവും കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാൽ അവരുടെ കാത്തിരിപ്പ് വെറുതെയായി.
ഇന്നത്തെ വിധിയോടെ അബ്ദുറഹീം മോചിപ്പിക്കും എന്നുള്ള ധാരണയിലായിരുന്നു റഹീം മോചനസമിതി പ്രവർത്തകർ ഇന്ന് കോടതിയിൽ എത്തിയത്.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ മലയാളി സമൂഹം ഒറ്റക്കെട്ടായി സ്വരൂപിച്ച ദിയ പണം ഇന്ത്യൻ എംബസി വഴി കോടതിയിൽ കെട്ടിവെച്ച്. കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയാണ് വധശിക്ഷയിൽ നിന്ന് മാപ്പ് കൊടുത്തത്.
ഇന്ത്യൻ സമൂഹം ഏറ്റവും വലിയ തുകയാണ് അബ്ദുറഹീമിന് വേണ്ടി സ്വരൂപിച്ച് സൗദി ബാലന്റെ കുടുംബത്തിന് നൽകിയത്. അന്നുതൊട്ട് റഹീമിന്റെ മോചനവുമായി മലയാളി സമൂഹം കാത്തിരിക്കുകയാണ്.
പലപ്രാവശ്യം കോടതി വിധി മാറ്റിവെച്ചിരുന്നു. ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും കോടതി കൃത്യമായ പഠിച്ച് മറ്റൊരു ദിവസം വിധി പ്രഖ്യാപിക്കുമെന്നുമാണ് റഹീം മോചന സമിതി പ്രവർത്തകർ പറയുന്നത്