റിയാദ്: പ്രവാസ ജീവിതത്തിൽ പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ മാസംവരുക എന്നത് മനസ്സിനെ നിയന്ത്രിക്കുന്നതിനും ശുദ്ധീകരിക്കുന്നതിന് ഒട്ടനവധി നന്മകൾ ചെയ്യുവാൻ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്ന പുണ്യമാസമാണ് റമദാൻ.
കഠിനമായ തണുപ്പും ചൂടും കഷ്ടതയൊക്കെ സഹിച്ച് ജീവിതം കെട്ടിപ്പടുത്തുമ്പോൾ കഷ്ടതയിലെ കുളിർമയുള്ള ഹൃദയത്തെ തണുപ്പിക്കുന്ന മാസമാണ് റമളാനിലെ ഈ മാസക്കാലം. റമളാനിലെ ഇഫ്താറും ഇഫ്താർ സംഗമവും.
അത്താഴ വിരുന്നും ഓരോ പ്രവാസി സംഘടനകൾ നടത്തുമ്പോൾ ചില വ്യക്തികൾ വ്യത്യസ്തമായി ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ഇഫ്താർ കീറ്റുകളുമായി അർഹതപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് കൊണ്ടെത്തിക്കുന്നത് പലപ്പോഴും കാണാൻ ഇവിടെയുണ്ടായി.
അത് എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു. ആകർഷണമാണ് പിറ്റേ വർഷം തൊട്ട് അവരോടൊപ്പം റമദാൻ കാലത്ത് കിറ്റ് വിതരണത്തിന് ഞാനും ഭാഗമായത് നേരിട്ട് അവർ താമസിക്കുന്ന സ്ഥലത്ത്. താമസിക്കുന്ന കൂടാരങ്ങളിൽ ആട്ടുംകൂട്ടങ്ങളെ കൂടെ ഒട്ടക കൂട്ടങ്ങളുടെ കൂടെ മരുഭൂമിക്കുള്ളിൽ അവിടെയൊക്കെ ഞാൻ കണ്ട മനുഷ്യസ്നേഹികളെ നേരിൽ കണ്ടപ്പോൾ അവരോടൊപ്പം എനിക്കും ഭാഗംമാക്കാൻ പലപ്പോഴും കഴിഞ്ഞു.
ഇപ്പോഴും ആത്മാർത്ഥമായി ഈ റമദാനും അനേകം മനുഷ്യർക്കായി റമളാൻ കിറ്റുകളും ഇഫ്താർ കിറ്റുകളും കൊണ്ടു കൊടുക്കാൻ സാധിച്ചു എന്ന് മനസ്സിന് സന്തോഷിപ്പിക്കുന്ന ആ നിമിഷം ഓർക്കുമ്പോൾ വല്ലാത്ത ആശ്വാസമാണ്.
എന്നെപ്പോലെ ഒട്ടനവധി വ്യക്തികൾ സൗദി അറേബ്യയുടെ പ്രവാസ ലോകത്ത് ആത്മാർത്ഥമായി സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നത് പലപ്പോഴും കണ്ടുപഠിച്ചിട്ടുള്ള ഞാൻ അവരെപ്പോലെ ഇന്ന് റമളാൻ കാലത്ത് നോമ്പ് അനുഷ്ഠിച്ചു ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.
എന്റെ കുട്ടിക്കാലത്ത് ഞാൻ പഠിച്ച സ്കൂളിൽ മറ്റു മുസ്ലീം കുട്ടികളും നോമ്പനുഷ്ഠിച്ചു വരുമ്പോൾ നോമ്പിന് ഇത്ര പവിത്രത ഉണ്ട് എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു പ്രവാസി ജീവിതത്തിൽ നോമ്പിന്റെ പവിത്ര മനസ്സിലാക്കാൻ കഴിഞ്ഞത് സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളിലും റമളാനിന്റെ പുണ്യ ദിനങ്ങൾ നോമ്പനുഷ്ഠിച്ച ഇഫ്താർ കിറ്റ്.
റമളാൻ കിറ്റുകളും ഒക്കെ വിതരണം ചെയ്തപ്പോൾ ആയിരുന്നു.. വിശപ്പ് എന്തെന്നും മനസ്സിലാക്കാൻ കഴിഞ്ഞത് മനുഷ്യനെ ശുദ്ധീകരിക്കുന്ന മാസമായിരുന്നു റമദാന്റെ പുണ്യ ദിനങ്ങൾ എന്ന് മനസ്സിലാക്കാനായി സാധിച്ചു,
ടോം മാത്യു ചാമക്കാലയിൽ
കോട്ടയം