മീലാദ് പൗർണമിയിൽ പൂർണ ചന്ദ്രഗ്രഹണം; 5 മണിക്കൂർ ദീർഘിക്കുന്ന സംഭവം സപ്തം. 7 ന്

പൗർണമി  രാവിലെ  പൂർണ ചന്ദ്രഗ്രഹണം  ആഘോഷമാക്കി മാറ്റാനുള്ള  ഒരുക്കങ്ങളിലാണ്  അറബ് മേഖലയിലെ ശാസ്ത്രകുതുകികളും വാനനിരീക്ഷണ കേന്ദ്രങ്ങളും

New Update
c3884baf-057f-4869-b5fb-6e57d5a1034c

ജിദ്ദ: വാരാന്ത്യത്തിൽ  പൂർണ ചന്ദ്രഗ്രഹണം.   സൗദി അറേബ്യ ഉൾപ്പെടെ  എല്ലാ  ഗൾഫ് രാജ്യങ്ങളിലും  മറ്റു  വിവിധ  അറബ് രാജ്യങ്ങളിലെ  വിപുലമായ  പ്രദേശങ്ങളിലും ദൃശ്യമാകുന്ന  വാനപ്രതിഭാസം  പ്രവാചക ജന്മമാസമായ  റബീഉൽ അവ്വളിലെ  പൗർണമി നാളുകളിലാണെന്നതാണ്  ഇത്തവണത്തെ ഗ്രഹണ വിശേഷങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.    

Advertisment


പൗർണമി  രാവിലെ  പൂർണ ചന്ദ്രഗ്രഹണം  ആഘോഷമാക്കി മാറ്റാനുള്ള  ഒരുക്കങ്ങളിലാണ്  അറബ് മേഖലയിലെ ശാസ്ത്രകുതുകികളും വാനനിരീക്ഷണ കേന്ദ്രങ്ങളും.   എല്ലാ ഘട്ടങ്ങളും കൂടി  അഞ്ചു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും ഞായറാഴ്ചയിലെ  ചന്ദ്രഗ്രഹണം.     

യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, പടിഞ്ഞാറൻ വടക്കേ അമേരിക്ക, കിഴക്കൻ തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾ, ഉത്തര, ദക്ഷിണ ധ്രുവങ്ങൾ എന്നിവയുൾപ്പെടെ ലോകത്തിന്റെ വലിയ പ്രദേശങ്ങളിൽ ഈ പ്രതിഭാസം കാണാൻ കഴിയുമെന്ന്  ഈജിപ്തിലെ  നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി ആൻഡ് ജിയോഫിസിക്സിലെ സൗര ഗവേഷണ പ്രൊഫ. ഡോ. മുഹമ്മദ് ഗരീബ്  വെളിപ്പെടുത്തി.    ഹിജ്റ 1447 ലെ  മീലാദ് മാസമായ  റബീഉൽ അവ്വൽ പൗർണ്ണമിയിലായിരിക്കും  വരാനിരിക്കുന്ന പൂർണ ചന്ദ്രഗ്രഹണവും  എന്നും അദ്ദേഹം വിവരിച്ചു.

ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ മുഴുവൻ ചന്ദ്ര പ്രതലത്തെയും  136.2% മൂടുമെന്നും, അതായത് ഭൂമിയുടെ നിഴൽ ചന്ദ്രനെക്കാൾ വലിയ ഒരു പ്രദേശത്ത് വ്യാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗ്രഹണത്തിന്റെ  എല്ലാ ഘട്ടങ്ങളും  ചേർന്ന്  ഏകദേശം അഞ്ച് മണിക്കൂറും 27 മിനിറ്റും നീണ്ടുനിൽക്കും, അതേസമയം പൂർണ  ഗ്രഹണം ഒരു മണിക്കൂറും 22 മിനിറ്റും  ആയിരിക്കും   നീണ്ടുനിൽക്കുകയെന്നും   പ്രൊഫ. ഡോ. മുഹമ്മദ് ഗരീബ്  വിവരിച്ചു.

lunar eclipse

ഹിജ്‌റ മാസങ്ങളുടെ ആരംഭം നിർണ്ണയിക്കുന്നതിനുള്ള കൃത്യമായ ജ്യോതിശാസ്ത്ര രീതിയാണ് ചന്ദ്രഗ്രഹണം എന്നും അദ്ദേഹം വിശദീകരിച്ചു, കാരണം ഇത് എല്ലായ്പ്പോഴും ചന്ദ്രമാസത്തിന്റെ മധ്യത്തിൽ ചന്ദ്രൻ പൂർണ്ണരൂപത്തിലായിരിക്കുകയും സൂര്യന് എതിർവശത്തായിരിക്കുകയും ഭൂമി അവയ്ക്കിടയിൽ ഏതാണ്ട് ഒരു നേർരേഖയിൽ വരികയും ചെയ്യുന്നു, ഇത് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പ്രവേശിക്കുകയും ഇരുണ്ടതായി കാണപ്പെടുകയും ചെയ്യുന്നു.

സെപ്റ്റംബർ ഏഴ്  ഞായറാഴ്ച പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന്  സൗദി  കാലാവസ്ഥാ  ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനിയും   അറിയിച്ചു.  ഹിജ്റ 1447 റബീഉല്‍ അവ്വല്‍ 15-നാണ് ഇതെന്നും അദ്ദേഹം തുടർന്നു.

ഈ ചന്ദ്രഗ്രഹണത്തില്‍ ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായി മറയുകയും,  'ബ്ലഡ് മൂണ്‍' എന്നറിയപ്പെടുന്ന രക്തവര്‍ണ്ണത്തില്‍ കാണപ്പെടുകയും ചെയ്യും.   ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനാല്‍ സൂര്യപ്രകാശം ചന്ദ്രനിലേക്ക് എത്താതെയാകുന്നു.  ഇത് ചന്ദ്രബിംബം പൂര്‍ണ്ണമായി മറയാന്‍ കാരണമാകുന്നു, ഇതോടെ ചന്ദ്രന്‍ ഇരുണ്ട ചുവപ്പ് നിറത്തില്‍ ദൃശ്യമാകും - അൽഹുസൈനി വിവരിച്ചു.


സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ പ്രപഞ്ചത്തിലെ ദൈവീക അടയാളങ്ങളാണെന്നും, ഇത് ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും ഓര്‍മ്മിപ്പിക്കുന്നതാണെന്നും അല്‍-ഹുസൈനി കൂട്ടിച്ചേര്‍ത്തു. ഈ പ്രതിഭാസങ്ങള്‍ക്ക് ശാസ്ത്രീയമായ വിശദീകരണമുണ്ടെങ്കിലും, ഇത് ദൈവത്തിലേക്കുള്ള മടക്കത്തെയും ചിന്തയെയും ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment