റിയാദ് : സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് യനിബ ഇസ്ത്രഹായിൽ മാർച്ച് 28 നു ത്രിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവാ-റിയാദ് ഒരുക്കിയ ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു.
ചെയർമാൻ ശ്രീ രവി കാരക്കോണം ഉൽഘാടനം നടത്തുകയും അധ്യക്ഷൻ ശ്രീ. നാസർ കല്ലറ ആമുഖ പ്രഭാഷണവും ഇഫ്താർ സന്ദേശവും നൽകിയ ചടങ്ങിൽ സെക്രട്ടറി ശ്രീലാൽ കാരക്കോണം ട്രിവാ ഇഫ്താർ സംഗമത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തു.
വിശപ്പിനേയും വികാരങ്ങളെയും നിയന്ത്രിച്ചു മനസ്സും ശരീരവും ശുദ്ധമാക്കാനും അതുവഴി നമ്മുടെ ജീവിതത്തെ കെട്ടിപ്പടുക്കുവാനും സമ്പത്തും, നിറവും മതവും സഹജീവികളെ സ്നേഹിച്ച് സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാൻ ഈ റംസാന്റെ വൃത കാലം ഉപകാരപ്പെടട്ടെ എന്നും അദ്ദേഹം ഇഫ്താർ സന്ദേശത്തിൽ ഓർമിപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ മുൻ പ്രസിഡന്റ് നിഷാദ് ആലംകോട്, മുൻ സെക്രട്ടറി റാസി കോരണി, വൈസ് പ്രെസിഡന്റുമാരായ സുധീർ കൊക്കര, ബിനു അരുവിപ്പുറം, ചാരിറ്റി കൺവീനർ റഫീഖ് വെമ്പായം, മീഡിയ കൺവീനർ നന്ദു അരുമാനൂർ, സ്പോർട്സ് കൺവീനർ നിസ്സാം വടശ്ശേരിക്കോണം, ട്രിവയുടെ മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ ഭദ്രൻ, നവാസ് ചവർക്കോട്, ഷാൻ പള്ളിപ്പുറം, അരുൺ കാരക്കോണം, അംജത്, മുഹമ്മദ് ഷാ, ഫൈസൽ എന്നിവരും മറ്റു റിയാദിലെ പ്രമുഖരായ ശ്രീ ജോസഫ് അതിരുങ്കൾ, ശിഹാബ് കൊട്ടുകാട്, പുഷ്പ രാജ്, സനുപ് പയ്യന്നൂർ, ക്ളീറ്റസ്, മൈമുന അബ്ബാസ്, ജോൺസൺ മാർക്കോസ്, ഡോ ജയചന്ദ്രൻ, നാസറുദീൻ വി ജെ, വിജയൻ നെയ്യാറ്റിൻകര, ഷംനാദ് കരുനാഗപ്പള്ളി, ചിറാസ് പോത്തൻകോഡ്, റൗഫ് കുളമുട്ടം, സഫീർ ബുർഹാൻ, ഷാജഹാൻ കല്ലമ്പലം, മീഡിയ പ്രമുഖൻ നാദിർഷ എന്നിവർ റംസാൻ സന്ദേശം നൽകുകയും ഒപ്പം ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ചടങ്ങുകൾക്ക് ട്രഷറർ മാഹീൻ കണിയാപുരം നന്ദി പ്രകാശിപ്പിച്ചു