മക്ക : പരിശുദ്ധ ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പിൽ മക്കയിൽ എത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ മരണപ്പെട്ടു. സഹോദരൻ അടക്കം ബന്ധുക്കൾക്കൊപ്പമാണ് മക്കയിൽ എത്തിയത്.
കൊച്ചുണ്ണി പിതാവും, ബീവാത്തു മാതാവുമാണ്.ഭർത്താവ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി യൂസുഫ്, മക്കൾ ഷഫീക്, റസീന മരുമക്കൾ ഹാഷിം, സുറുമി. ജനാസയുമായി ബന്ധപ്പെട്ട നിയമ നടപടികൾ മക്ക ഐ സി എഫിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു, ജനാസ മക്കയിൽ മറവ് ചെയ്തു.