/sathyam/media/media_files/2025/01/12/cnxRY7CTCfmPidjZbozk.jpg)
സൗദി: സൗദി അറേബ്യ പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം സൗദി ഗവണ്മെന്റ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സൗദിയിൽ സ്കിൽ ബേസ്ഡ് ജോലിക്കുവേണ്ടിയുള്ള വിസക്കായി അപേക്ഷിക്കുന്നവർക്ക് സൗദി സർക്കാറിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ ചില കേന്ദ്രങ്ങളിൽ നിന്നും ടെസ്റ്റ് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.
വ്യത്യസ്ഥമായ സ്കിൽ ബേസ്ഡ് ജോലികൾക്കനുസരിച്ചുള്ള പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം മുഖേനയുള്ള സ്കിൽ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കുന്നതിനുള്ള സെന്ററുകളിൽ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്.
വിസക്കുള്ള അപേക്ഷകൾ കൂടുതലും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരിക്കെ കേരളത്തിലെ കോഴിക്കോടും കൊച്ചിയിലുമടക്കം സൗത്ത് ഇന്ത്യയിൽ ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുന്നതിനാണ് ഡൽഹിയിലെ സൗദി എംബസിയിലെത്തി അംബാസിഡറെ കണ്ടത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സാധാരണക്കാരായ ഉദ്യോഗാർഥികൾ വിസക്കും തങ്ങൾക്കനുകൂല റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനും വേണ്ടി വളരെയധികം പ്രയാസപ്പെടുന്നുണ്ട്. വ്യാഴാഴ്ച വന്ന സൗദി ഗവണ്മെന്റിന്റെ സർക്കുലർ പ്രകാരം ജനുവരി 14മുതൽ ടെസ്റ്റ് റിപ്പോർട്ടിന്മേലുള്ള നിബന്ധനകൾ കുറച്ചുകൂടി കഠിനമാക്കിയിരിക്കുകയാണ്.
നിലവിൽ കേരളത്തിലുള്ള ഉദ്യോഗാർഥികൾ രണ്ടു ദിവസത്തിലധികം ട്രെയിൻ യാത്ര ചെയ്താണ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടെക്സ്റ്റ് സെന്ററുകളിൽ എത്തുന്നത്.
അതിനാൽതന്നെ അവർക്ക് സാമ്പത്തികമായും ഭാഷപരമായുമുള്ള ബുദ്ധിമുട്ടുകൾ ധാരാളമാണ്. കൂടാതെ കാലതാമസവുമുണ്ടാവുന്നു. അതുകൊണ്ട് തന്നെ അപേക്ഷകരോട് മാനുഷിക പരിഗണന ഉറപ്പുവരുത്തി.
അതത് റീജ്യനുകൾ കേന്ദ്രീകരിച്ച് എല്ലാ മേഖലയിലുമുള്ള ഉദ്യോഗാർഥികൾക്കും ഉപകരിക്കുന്ന വിധം ടെസ്റ്റ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കൂടുതൽ സങ്കീർണതകളില്ലാതെ ടെസ്റ്റ് റിപ്പോർട്ട് ലഭ്യമാക്കണമെന്നും ബഹുമാനപ്പെട്ട അംബാസിഡറോഡ് ആവശ്യമുന്നയിച്ചു.
വിഷയം എത്രയും പെട്ടെന്ന് സൗദി സർക്കാരുമായി ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസിഡർ എനിക്ക് ഉറപ്പ് നൽകി.