വോയിസ് ഓഫ് ജുബൈൽ ഒൻപതാം വാർഷികാഘോഷങ്ങൾ ജുബൈലിനെ സംഗീത സാഗരമാക്കി

author-image
സൌദി ഡെസ്ക്
New Update
e7f0518d-432b-4c18-a843-6812394c73d3

സൗദി : കഴിഞ്ഞ ഒമ്പതു വർഷമായി സൗദി കിഴക്കൻ പ്രവശ്യയിലെ   പ്രവാസി കലാകാരികൾക്കും കലാകാരന്മാർക്കും അവരുടെ മക്കൾക്കും  കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രതിമാസ വേദി ഒരുക്കികൊടുക്കുന്ന കൂട്ടായ്മയാണ് വോയിസ് ഓഫ് ജുബൈൽ . 

Advertisment

ഒമ്പതു വർഷങ്ങൾക്കു മുമ്പ്  ഇരുപതോളം കുടുംബങ്ങളുമായി റോബിൻസൺ നാടാർ , സരിത ദമ്പതികളുടെ  നേതൃത്വത്തിൽ ആരംഭിച്ച വോയിസ് ഓഫ് ജുബൈലിൽ ഇന്ന് 80ൽ പരം കുടുംബങ്ങൾ സ്ഥിരമായി പങ്കെടുക്കുന്നു . 2025 മുതൽ  . ബെൻസൺ സാമുവൽ  , മഞ്ചു ബെൻസൺ  ,ദിനുജോസ്  , അമ്പിളി ദിനു , നീതു രാജേഷ് ,  ധന്യ ഫെബിൻ ,  .മഹേഷ് വിനായക് , എന്നിവർ നേതൃത്വം കൊടുത്തുകൊണ്ട്' പ്രതിമാസ പ്രോഗ്രാമുകളും കഴിഞ്ഞ വെള്ളിയാഴ്ച മ്യൂസിക് മെമ്മോറിസ് ആൻഡ് മാജിക് എന്ന ടൈറ്റിലിൽ നടന്ന ഒമ്പതാം വാർഷികാഘോഷങ്ങളിൽ സ്പെഷ്യൽ ഗസ്റ്റ് ആയി ജുബൈൽ മലയാളി സമാജം ഭാരവാഹികൾ ആയ ,പ്രസിഡന്റ്  . തോമസ് മാമ്മൂടൻ , ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ , വനിതാ വിഭാഗം പ്രസിഡന്റ് ആഷാ ബൈജു എന്നിവർ പങ്കെടുത്തു . 

പ്രോഗ്രം കോർഡിനേറ്റർ   മഞ്ചു , ശബ്‌ദ-പ്രകാശ നിയന്ത്രണം മഹേഷ് വിനായക് , സ്റ്റേജ് നിയന്ത്രണം  ദിനു ജോസ് ഉം  അമ്പിളി ദിനുവും , ബെൻസൺ സ്വാഗതവും ,നീതു രാജേഷ് നന്ദിയും പ്രകാശിപ്പിച്ച പ്രോഗ്രാം   ധന്യ ഫെബിനും , ബെൻസനും അവതാരകരായി.

Advertisment