ദമ്മാം: "ഭൂമിയെ സംരക്ഷിക്കുക" എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഐ സി എഫ് ദമ്മാം റീജിയൻ സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ഷൗക്കത്ത് കരിങ്കപ്പാറ(അദാമ യൂനിറ്റ്), ശരീഫ്(അനൂദ് യൂനിറ്റ്) , ജാഫർ (സഊദ് യൂനിറ്റ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 'പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക' എന്ന മുദ്രവാക്യവുമായി ഐക്യ രാഷ്ട്രസഭ നടത്തുന്ന പദ്ധതികളുടെ ഭാഗമായാണ് ഐ സി എഫ് പരിസ്ഥിതി ദിന പരിപാടികൾ ആവിഷ്കരിച്ചത്.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ വിജയികളെ പ്രഖ്യാപിച്ചു. . ദമ്മാമിൽ ചേർന്ന സ്വീകരണ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിൽ വരുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രമേയത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം, മരം നടീൽ, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു.
വനിതകൾക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസുകൾ സംഘടിപ്പുച്ചു. ഹാദിയ പഠിതാക്കൾക്കായ് അടുക്കളത്തോട്ടം നിർമിക്കുന്നതിനായി സാങ്കേതിക പരിശീലനം നൽകി.
ഐ സി എഫ് റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി, സെക്രട്ടറി അബ്ബാസ് തെന്നല, ഫിനാൻസ് സെക്രട്ടറി ഷക്കീർ ഹുസൈൻ മാന്നാർ എന്നിവർ പദ്ധതികൾക്ക് നേതൃത്വം നൽകി.