/sathyam/media/media_files/1iV87DT2SNe7vyaCQaWR.jpg)
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ 'ഒരുമയോടെ ഒരോണം' ഓണാഘോഷ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാൽ ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരൻമാരുടെ പരിപാടികളും അരങ്ങേറി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളന ത്തിൽ റിയാദ് കൗൺസിൽ പ്രസിഡൻ്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു കൺവീനർ ഷംനാസ് അയ്യൂബ് ആമുഖ പ്രഭാഷണം നടത്തി.
മുഷ്താഖ് (അൽ റയാൻ), ഡോ. ഷിംന(ആയുർസ്പാ), റഹ്മാൻ മുനമ്പം(എം.കെ. ഫുഡ്സ്), വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മറ്റി സെക്രട്ടറി ഹെൻട്രി തോമസ്, ട്രഷറർ അൻസാർ വർക്കല, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, റിയാദ് വിമൻസ് ഫോറം പ്രസിഡന്റ് സബ്രീൻ, സെക്രട്ടറി അഞ്ചു അനിയൻ, ട്രഷറർ അഞ്ചു ആനന്ദ്, കോർഡിനേറ്റർ കാർത്തിക, അലി ആലുവ, കനകലാൽ, സനു മച്ചാൻ, ഡൊമിനിക് സാവിയ തുടങ്ങിയവര്‍ പങ്കെടുത്തു.