യുവ ഗായകൻ ഹിഷാം അങ്ങാടിപുറത്തിന് റിയാദിൽ സ്വീകരണം നൽകി

author-image
റാഫി പാങ്ങോട്
Updated On
New Update
RIYAD SINGERS

റിയാദ്:  പ്രശസ്ത യുവ ഗായകൻ ഹിഷാം അങ്ങാടിപുറത്തിനും  ഗാനരചയിതാവ്  മൻസൂർ കിളിനക്കോടിനും  റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ  റിയാദ് ലൈവ് അംഗങ്ങൾ സ്വീകരണം നൽകി.

Advertisment

ഗായകൻ ഹിഷാം അങ്ങാടിപ്പുറവും , അനുഗ്രഹീത ഗായകൻ റസാഖ് കൊല്ലവും നയിക്കുന്ന റിയാദ് ലൈവ് അണിയിച്ചൊരുക്കുന്ന പാട്ട്മാല സീസൺ 2 വിൽ പങ്കെടുക്കുവാനാണ്  ഇവർ റിയാദിലെത്തിയത്.

 റിയാദ് മലാസ്‌  അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച  വൈകീട്ട്  6 30 മുതൽ നടക്കുന്ന പരിപാടിയിൽ  ഇവരെ കൂടാതെ റിയാദിലെ അനുഗ്രഹീത കലാകാരന്മാരുടെ  വ്യത്യസ്തമാർന്ന  കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു .

Advertisment