താമസം, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചയ്ക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

താമസം, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചയ്ക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

New Update
saudi

റിയാദ്: താമസം, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചയ്ക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. താമസനിയമം ലംഘിച്ചതിന് 10,397 പേരെയും അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,128 പേരെയും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 2,864 പേരെയുമാണ് പിടികൂടിയത്. 


Advertisment

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,483 പേരില്‍ 56 ശതമാനം ഇത്യോപ്യക്കാരും 41 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.


അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 104 പേരെ പിടികൂടി. നിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യവും ഒരുക്കിയ 15 പേരെ കസ്റ്റഡിയിലെടുത്തു.


 രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആര്‍ക്കും പരമാവധി 15 വര്‍ഷംവരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പൊതുജനങ്ങള്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996-ലും റിപ്പോര്‍ട്ട് ചെയ്യാം.


Advertisment