'സൗദി കപ്പ് 2025' ആറാമത് അന്താരാഷ്ട്ര കുതിരപ്പന്തയ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. മൊത്തം 3.8 കോടി ഡോളര്‍ സമ്മാനത്തുകയുള്ള സൗദി കപ്പ്, ആഗോള കുതിരപ്പന്തയ മത്സരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ്

സൗദി സ്ഥാപകദിനത്തിന്റെ ഉത്സവാന്തരീക്ഷത്തില്‍ 'സൗദി കപ്പ് 2025' ആറാമത് കുതിരപ്പന്തയ മത്സരത്തിന് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദിലെ തുമാമയില്‍ തുടക്കം കുറിച്ചു. 

New Update
saudi

റിയാദ്: സൗദി സ്ഥാപകദിനത്തിന്റെ ഉത്സവാന്തരീക്ഷത്തില്‍ 'സൗദി കപ്പ് 2025' ആറാമത് കുതിരപ്പന്തയ മത്സരത്തിന് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദിലെ തുമാമയില്‍ തുടക്കം കുറിച്ചു. 


Advertisment

പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമെത്തിയവര്‍ രാജ്യത്തിന്റെ പുരാതന പൈതൃകവുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞത് ആഘോഷത്തിന് പൊലിമയേറ്റി. 


സൗദിയുടെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങളാലും പരമ്പരാഗത വസ്ത്രങ്ങളാലും ഭൂതകാലത്തിന്റെ ചൈതന്യത്തെ അനുകരിക്കുന്ന കൊടി തോരണങ്ങളാലും ഉദ്ഘാടന ചടങ്ങും സ്റ്റേഡിയവും അലങ്കൃതമായി. 


ആഗോള കുതിരപ്പന്തയ താരങ്ങളുള്‍പ്പടെ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ഇത് പ്രത്യേക മാനം നല്‍കി. സൗദിയുടെപുരാതന ചരിത്രം കുതിരസവാരിയും മറ്റ് കായിക വിനോദങ്ങളുമായി ഇടകലര്‍ന്നതാണെന്ന വസ്തുത പുനരാവിഷ്‌കരിക്കപ്പെട്ടു. 


മൊത്തം 3.8 കോടി ഡോളര്‍ സമ്മാനത്തുകയുള്ള സൗദി കപ്പ്, ആഗോള കുതിരപ്പന്തയ മത്സരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ്.

Advertisment