/sathyam/media/media_files/2026/01/17/rsc-saudi-east-sahi_news-2026-01-17-16-31-54.jpg)
ജുബൈൽ: ‘മനുഷ്യൻ കല സഞ്ചാരം’ എന്ന പ്രമേയത്തിൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പതിനഞ്ചാമത് സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് ജുബൈലിൽ അരങ്ങേറി. ജനുവരി 9-ന് നടന്ന കലയുടെയും സാഹിത്യത്തിന്റെയും മഹാസംഗമത്തിൽ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ സോണുകളിൽ നിന്ന് വിജയികളായ പ്രതിഭകൾ അണിനിരന്നു.
മത്സരങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച ദമ്മാം സോൺ കലാകിരീടം ചൂടി. ഖോബാർ സോൺ രണ്ടാം സ്ഥാനവും റിയാദ് സിറ്റി സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 61 ഇനങ്ങളിൽ നടന്ന മത്സരങ്ങൾ പ്രവാസ ലോകത്തെ കലാസാഹിത്യ മികവിന്റെ സാക്ഷ്യപത്രമായി മാറി. ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ എന്നിങ്ങനെ വിവിധ തലങ്ങളിലെ പ്രാഥമിക മത്സരങ്ങൾ പൂർത്തിയാക്കിയാണ് നാഷനൽ തലത്തിലേക്ക് പ്രതിഭകൾ എത്തിയത്.
വൈകുന്നേരം നടന്ന പ്രൗഢമായ സാംസ്കാരിക സമ്മേളനം ആർ.എസ്.സി (RSC) ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി വാഴയൂർ ഉദ്ഘാടനം ചെയ്തു. സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഫറൂഖ് സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനസ് വിളയൂർ സ്വാഗതമാശംസിച്ചു. റാസ് അംബീഷൻ (RAS Ambition) സി.ഇ.ഒ റഹാൻ ആലം സിദ്ധീഖി ഗസ്റ്റ് സ്പീച്ചും ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ സന്ദേശ പ്രഭാഷണവും നടത്തി.
സമ്മേളനത്തിൽ വെച്ച് ഗൗസുൽ അഅസം ഖാന് 'നോടെക് എക്സലൻസ് അവാർഡ്' വിതരണം ചെയ്തു. ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഇ.കെ. സലിം, ഐ.സി.എഫ് പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ, ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം അധ്യാപകൻ എൻ. സനിൽ കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
വേദിയിൽ മുഹമ്മദ് കമറാടി (CEO - TAGC), അബ്ദുൽകരിം ഖാസിമി, KCF IC അംഗം ആസിഫ് കൂടിനബളി, ഉമർ സഖാഫി മൂർക്കനാട്, മുഹമ്മദ് ശിനോജ് (ഓപ്പറേഷൻ മാനേജർ - ബദർ മെഡിക്കൽ ഗ്രൂപ്പ്), ശരീഫ് മണ്ണൂർ, അബ്ദുൽ ജബ്ബാർ (ഐ.സി.എഫ് ജുബൈൽ), ജാബിറലി പത്തനാപുരം, ശിഹാബ് കായംകുളം (ഒ.ഐ.സി.സി), സാബു (സെവൻ സ്റ്റാർ), അബ്ദുറഹീം മഹ്‌ളരി, ഡോ. ഫവാസ് എന്നിവർ സംബന്ധിച്ചു.
ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി റഷീദ് വാടാനപ്പള്ളി കൃതജ്ഞത രേഖപ്പെടുത്തി. പ്രവാസികളുടെ കലാപരവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സാഹിത്യോത്സവ് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us