ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഊർജ മേഖലയില്‍ കരാർ

സൗദിയെ പ്രതിനിധീകരിച് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ രാജകുമാരനും ഇന്ത്യയെ പ്രതിനിധീകരിച്ച്  വൈദ്യതി, നവീന -  പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാർ സിംഗും ആണ് ഞായറാഴ്ച  കരാറിൽ ഒപ്പ് വെച്ചത്. 

New Update
gh.


ജിദ്ദ:  ഇന്ത്യയും സൗദി അറേബിയയും തമ്മിൽ ഊർജ രംഗത്ത് ധാരണ. ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ, ഹരിത - ക്ലീൻ ഹൈഡ്രജൻ,  ഇവയുടെ വിതരണ ശൃംഖല എന്നീ മേഖലകളിലെ ധാരണാ പാത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. സൗദിയെ പ്രതിനിധീകരിച് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ രാജകുമാരനും ഇന്ത്യയെ പ്രതിനിധീകരിച്ച്  വൈദ്യതി, നവീന -  പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാർ സിംഗും ആണ് ഞായറാഴ്ച  കരാറിൽ ഒപ്പ് വെച്ചത്. 

Advertisment

യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ  സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സൗദി തലസ്ഥാനമായ റിയാദിൽ നടന്നു കൊണ്ടിരിക്കുന്ന  "മിഡിൽ ഈസ്റ്റ് -  നോർത്ത് ആഫ്രിക്ക കാലാവസ്ഥാ വാരം 2023" പരിപാടിയിൽ വെച്ചായിരുന്നു കാരാർ ഒപ്പിടൽ ചടങ്ങ്.

വൈദ്യുത ബന്ധം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, സംയുക്ത വികസനം, ശുദ്ധമായ ഹരിത ഹൈഡ്രജന്റെയും പുനരുപയോഗ ഊർജ പദ്ധതികളുടെയും സംയുക്ത വികസനം, ഇരു രാജ്യങ്ങളിലെയും പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള പൊതു ചട്ടക്കൂട് സ്ഥാപിക്കുകയാണ് ധാരണാപത്രം കൊണ്ട്  ലക്ഷ്യമിടുന്നത്.

ശുദ്ധമായ ഹരിത ഹൈഡ്രജനിലും ഊർജ മേഖലയിലും ഉപയോഗിക്കുന്ന വസ്തുക്കൾക്ക് സുരക്ഷിതവും വിശ്വസനീയവും വഴക്കമുള്ളതുമായ വിതരണ ശൃംഖലകൾ, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, അവയുടെ കഴിവുകൾ, കൂടാതെ ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും ധാരണയുടെ ഭാഗമാണ്

saudi
Advertisment