സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹിമിന്റെ മോചനം ഇനിയും വൈകും. 9-ാം തവണയാണ് കേസ് മാറ്റുന്നത്

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹിമിന്റെ മോചനം ഇനിയും വൈകും. കേസില്‍ വിധി പറയുന്നത് റിയാദിലെ കോടതി വീണ്ടും മാറ്റി. ഇത് 9-ാം തവണയാണ് കേസ് മാറ്റുന്നത്.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
abdul rahim

സൗദി: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹിമിന്റെ മോചനം ഇനിയും വൈകും. കേസില്‍ വിധി പറയുന്നത് റിയാദിലെ കോടതി വീണ്ടും മാറ്റി. ഇത് 9-ാം തവണയാണ് കേസ് മാറ്റുന്നത്.

Advertisment

റഹീം കേസ് സൗദി സമയം രാവിലെ 10 മണിക്ക് കോടതി പരിഗണിച്ചെങ്കിലും വിധിയുണ്ടായില്ല.റഹീമിന്റെ അഭിഭാഷകര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ ഹാജരായിരുന്നു.


കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവര്‍ണറേറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് ഫയലിന്റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. 


മോചനം വൈകുന്നതിനാല്‍ ജാമ്യാപേക്ഷ നല്‍കിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അറിയിച്ചു.മാര്‍ച്ച് 13 ന് രാവിലെ സൗദി സമയം 11 മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Advertisment