നബിയെയും പ്രിയതമയേയും കുറിച്ച് ഹീനമായ പോസ്റ്റുകൾ:   വനിതാ ട്വീറ്റർക്കെതിരെ സൗദി മീഡിയ റെഗോലേഷൻ അതോറിറ്റി കേസെടുത്തു

വിഷയത്തിൽ പ്രതിയായ വനിതയുടെ  ഒരു കൂട്ടം ട്വീറ്റുകൾ നിരീക്ഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.  

New Update
saudi media regu.

ജിദ്ദ:   സോഷ്യൽ മീഡിയയിലൂടെ  അപമാനകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ട്വീറ്ററെ അധികൃതർ വിളിപ്പിച്ചു കേസെടുത്തു,   സൗദിയിലെ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ സോഷ്യൽ മീഡിയയാണ്  ട്വിറ്റർ  ഉപയോക്താവായ വനിതയെ വിളിച്ചു വരുത്തി കേസ് പബ്ലിക് പ്രോസിക്യൂഷന്  റഫർ ചെയ്തത്.

Advertisment

വിഷയത്തിൽ പ്രതിയായ വനിതയുടെ  ഒരു കൂട്ടം ട്വീറ്റുകൾ നിരീക്ഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.  ഹീനവും അശ്ലീലകരമായ പരാമർശങ്ങളാണ്  അന്ത്യപ്രവാചകനെയും  ഭാര്യ ഖദീജ ബീവിയെയും സംബന്ധിച്ച്  പ്രതി മനഃപൂർവം നടത്തിയതെന്നാണ്  കേസ്.   തുടർന്ന് പ്രതിയുടെ  മൊഴികൾ രേഖപ്പെടുത്തുകയും ഔദ്യോഗികമായ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് നീക്കുകയും ചെയ്തു.

saudi
Advertisment