സൗദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഈ പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു

New Update
Saudi_rain_16d8b63bcc3_large

ദമാം: സൗദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ മിതമായതു മുതൽ കനത്ത മഴയ്ക്ക് വരെ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment

മുഖ്യമായും ജുബൈൽ, ദമാം, റസ്തനൂറ, ഖത്തീഫ്, അൽ കോബാർ, ഹഫർ അൽബാത്ൻ, അൽ ഖഫ്ജി, ഒലയ്യ, അൽ നാരിയ്യ, അൽഹസ, അൽ ഉദൈദ്, അബ്ഖൈഖ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഈ പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

Advertisment