/sathyam/media/media_files/2025/11/16/000-2025-11-16-20-37-54.jpg)
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ റിയാദിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനായിരുന്ന സത്താർ കായംകുളത്തിന്റെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ജുമാ നമസ്കാരശേഷം, മലാസ് ചെറിസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സത്താർ കായംകുളത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഓർമ്മപുതുക്കൽ ആയിരുന്നു.
റിയാദ് സെന്റർ കമ്മറ്റി പ്രസിഡന്റ് ഷാജി മടത്തലിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ സത്താർ കായംകുളത്തിന്റെ ഓർമ്മകൾ സാമൂഹ്യപ്രവർത്തകൻ ജിഎംഎഫ് ചെയർമാൻ റാഫി പാങ്ങോട് പങ്കുവെച്ചു.
സത്താർ കായംകുളം റിയാദിലെ പൊതുസമൂഹത്തിന്റെ സ്വത്തും, മികച്ച സംഘാടകനും ഏത് സമയത്തും ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിരുന്ന ജാതി, മത, രാഷ്ട്രീയ ത്തിനതീതമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു.
സുഹൃത്ത് ബന്ധങ്ങൾ എന്നും കാത്തുസൂക്ഷിക്കുകയും, സൗഹൃദങ്ങളെ ചേർത്ത് പിടിക്കുകയും ചെയ്തീരുന്ന മനുഷ്യ സ്നേഹിയായൊരുന്നുവെന്ന് ചെയർമാൻ റാഫി പാങ്ങോട് അനുസ്മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/16/0001-2025-11-16-20-38-26.jpg)
അദ്ദേഹം നമ്മെ വിട്ടുപോയപ്പോഴാണ് അദ്ദേഹത്തിന്റെ വില നാം അറിയുന്നത് എന്ന് പ്രസിഡന്റ് ഷാജി മഠത്തിൽ അഭിപ്രായപ്പെട്ടു.
ഒട്ടനവധി സംഘടനകൾ കെട്ടിപ്പടുക്കുവാൻ വേണ്ടി റിയാദിൽ രാപ്പകലില്ലാതെ പ്രവർത്തിച്ച വ്യക്തിത്വമാണ് സത്താർ കായംകുളമെന്നു ജിസിസി മീഡിയ കോർഡിനേറ്ററും മാധ്യമപ്രവർത്തകനുമായ ജയൻ കൊടുങ്ങല്ലൂർ അനുസ്മരിച്ചു.
തന്നെ ശത്രുവായി കാണുന്നവരെയും സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെയും പുഞ്ചിരിയോടെ നേരിടുകയും, ചിരിച്ചു കളയുകയും ചെയ്യുന്ന വ്യക്തിയാണ് സത്താർ കായംകുളം എന്ന് സാമൂഹ്യപ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ ഡോക്ടർ ജയചന്ദ്രൻ അനുസ്മരിച്ചു.
സത്താർ കായംകുളത്തിന്റെ വേർപാടിന് രണ്ടുവർഷം കഴിയുമ്പോഴും ഇന്നും റിയാദിലെ പ്രവാസികളുടെ ഹൃദയത്തിൽ മറക്കാനാവാത്ത മുഖമായി നിൽക്കുന്ന വ്യക്തിയാണ് എന്നും അഡ്വക്കേറ്റ് അജിത് കുമാർ അനുസ്മരിച്ചു.
സ്വന്തം സഹോദരനെക്കാളും സ്നേഹത്തിൽ റിയാദിൽ എത്തിയനാള് മുതൽ എന്നെ ചേർത്തു പിടിക്കുകയും സംഘടനാപരമായി നിയമപദേശങ്ങളും നിർദ്ദേശങ്ങളും വ്യക്തിയാണ് സത്താർ കായംകുളം എന്ന് മലയാളി ഫെഡറേഷൻ ജിസിസി മെമ്പർ സലീം അര്‍ത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us